എൽ.പി സ്കൂൾ അധ്യാപക ഉദ്യോഗാർഥികൾ: അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിൽ
text_fieldsമലപ്പുറം: എൽ.പി സ്കൂൾ അധ്യാപക ഉദ്യോഗാർഥികൾ സിവിൽ സ്റ്റേഷൻ പരിസരത്ത് അനിശ്ചിതകാല രാപ്പകൽ നിരാഹാര സത്യഗ്രഹം ആരംഭിച്ചു. നിലവിൽ ജില്ലയിലെ 997 പേരുടെ മുഖ്യപട്ടിക പി.എസ്.സി മാനദണ്ഡങ്ങൾ പാലിച്ച് വിപുലീകരിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, മറ്റു മന്ത്രിമാർ, പി.എസ്.സി ചെയർമാൻ, എം.എൽ.എമാർ, രാഷ്്ട്രീയ നേതാക്കൾ തുടങ്ങിയവരെ സമീപിച്ചിരുന്നു. ഇതുവരെ വിഷയത്തിൽ ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് 90 ശതമാനത്തിലധികം വനിത ഉദ്യോഗാർഥികൾ മരണം വരെ സമരം തുടങ്ങിയത്. അടുത്ത ഘട്ടം സെക്രേട്ടറിയറ്റിന് മുന്നിലേക്കും വ്യാപിപ്പിക്കുമെന്ന് ഇവർ അറിയിച്ചു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇസ്മായിൽ മൂത്തേടം ഉദ്ഘാടനം ചെയ്തു. നജീബ് കാന്തപുരം എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ദിവ്യ ജിതേഷ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ നൗഫൽ ബാബു, എ.ഐ.വൈ.എഫ് ജില്ല പ്രസിഡൻറ് സി.പി. നിസാർ, കേരള പത്രപ്രവർത്തക യൂനിയൻ ജില്ല സെക്രട്ടറി കെ.പി.എം. റിയാസ്, യുവമോർച്ച ജില്ല വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ തൊഴാക്കര, കാമ്പസ് ഫ്രണ്ട് ജില്ല വൈസ് പ്രസിഡൻറ് മുഹമ്മദലി തുടങ്ങിയവർ അഭിവാദ്യം ചെയ്തു. എസ്. വളർമതി സ്വാഗതവും രേഖ സതീഷ് നന്ദിയും പറഞ്ഞു. ബിൻസി ജിതുൽ, ആതിര മഹേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.