എൽ.പി.എസ്.ടി നിരാഹാര സമരം തുടരുന്നു: കലക്ടറുമായി ചർച്ച ഇന്ന്
text_fieldsമലപ്പുറം: എൽ.പി.എസ്.ടി മെയിൻ ലിസ്റ്റിലെ അപാകതകൾ പരിഹരിച്ച് വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിവിൽ സ്റ്റേഷന് മുന്നിൽ ഉദ്യോഗാർഥികൾ നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക്. പ്രശ്നപരിഹാരത്തിനായി ഉദ്യോഗാർഥികൾ തിങ്കളാഴ്ച കലക്ടറുമായി ചർച്ച നടത്തും.
പ്രതിഷേധത്തിെൻറ ഭാഗമായി കുന്നുമ്മലിൽ ഉദ്യോഗാർഥി ഓട്ടന്തുള്ളൽ അവതരിപ്പിച്ചു. ഉദ്യോഗാർഥികളുടെ ആവശ്യങ്ങളും പ്രതിഷേധങ്ങളും ഉൾപ്പെടുന്നതായിരുന്നു ഓട്ടന്തുള്ളലിെൻറ പ്രമേയം. തുടർന്ന് ഉദ്യോഗാർഥികൾ നഗരത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ശനിയാഴ്ച രാത്രി 11 മണിക്ക് ഷാഫി പറമ്പിൽ എം.എൽ.എ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ സമരപ്പന്തൽ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഉദ്യോഗാർഥികളുടെ പ്രശ്നം പ്രതിപക്ഷ നേതാവിെൻറ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രിക്കും പി.എസ്.സി ചെയർമാനും കത്തയക്കുമെന്നും ഇവർ അറിയിച്ചു. അഖിലേന്ത്യ മഹിള സാംസ്കാരിക സംഘടന സംസ്ഥാന സെക്രട്ടറി കെ.എം. ബീവി ഞായറാഴ്ച സമരപ്പന്തൽ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.