എൽ.പി.എസ്.ടി നിരാഹാരസമരം: കലക്ടറുമായി ചർച്ച നടത്തി, സമരം തിരുവനന്തപുരത്തേക്ക്
text_fieldsമലപ്പുറം: എൽ.പി.എസ്.ടി മെയിൻ ലിസ്റ്റിലെ അപാകതകൾ പരിഹരിച്ച് വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാർഥികൾ കലക്ടർ വി.ആർ. പ്രേംകുമാറുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച ഉച്ചക്കാണ് കലക്ടറുടെ ചേംബറിലെത്തി ഉദ്യോഗാർഥികൾ ചർച്ച നടത്തിയത്. വിഷയം പി.എസ്.സി അധികൃതരെയും സംസ്ഥാന സർക്കാറിനെയും അറിയിക്കാമെന്ന് കലക്ടർ ഉദ്യോഗാർഥികളോട് പറഞ്ഞു. പ്രശ്നപരിഹാരത്തിനായി ശ്രമം നടത്താമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തതായി ഉദ്യോഗാർഥികൾ അറിയിച്ചു. സമരത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗാർഥികളായ ദിവ്യ ജിതേഷ്, എസ്. വളർമതി, സുകന്യ, മഞ്ജുഷ, ദിവിഷ എന്നിവരാണ് കലക്ടറുമായി കൂടിക്കാഴ്ച നടത്തിയത്.
നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നു. ആേരാഗ്യനില വഷളായതിനെ തുടർന്ന് ഒരു ഉദ്യോഗാർഥിയെ കൂടി ആശുപത്രിയിലേക്ക് മാറ്റി. കൊടിഞ്ഞി സ്വദേശിനി ആരിഫയെയാണ് മാറ്റിയത്. ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം അഞ്ചായി. വിഷയത്തിൽ സർക്കാറിൽനിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ ഒരേ സമരയം തിരുവനന്തപുരം സെക്രട്ടേറിയറ്റ്, മലപ്പുറം കലക്ടറേറ്റ് എന്നിവയുടെ മുന്നിൽ സമരം നടത്താനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. റിട്ട. ടീച്ചേഴ്സ് കോൺഗ്രസ് രക്ഷാധികാരി ഇ. നീലകണ്ഠൻ, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം മുജീബ് കാവനൂർ എന്നിവർ തിങ്കളാഴ്ച സമരപന്തൽ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.