മലബാർ സമര എക്സിബിഷൻ
text_fieldsശാന്തപുരം: മലബാർ സ്വാതന്ത്ര്യ സമരത്തിെൻറ നൂറാം വാർഷികത്തോടനുബന്ധിച്ച് എസ്.ഐ.ഒ അൽ ജാമിഅ 'മൈഗുരുഡ്' തലക്കെട്ടിൽ സംഘടിപ്പിച്ച എക്സിബിഷൻ ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.
ബ്രിട്ടീഷുകാരെയും അധികാരികളെയും കബളിപ്പിക്കാൻ മലബാർ പോരാളികൾ വികസിപ്പിച്ചെടുത്ത രഹസ്യ ഭാഷയായ മൈഗുരുഡിനെ തലക്കെട്ടായി സ്വീകരിച്ച ആവിഷ്കാരം 1921 മലബാർ സ്വാതന്ത്ര്യ സമരം പ്രമേയമാക്കിയ ആദ്യ എക്സിബിഷനുകളിലൊന്നാണ്.
പോരാട്ടത്തിെൻറ വിവിധ ഘട്ടങ്ങളെ സർഗാത്മകമായി അവതരിപ്പിക്കുന്ന മൈഗുരുഡ് െഎ.സി.എച്ച്.ആർ മലബാർ പോരാളികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽനിന്ന് വെട്ടിമാറ്റിയ സമകാലിക സാഹചര്യത്തിൽ ചരിത്രപരമായ അടയാളപ്പെടുത്തലാണ്. അൽ ജാമിഅ അൽ ഇസ്ലാമിയയിലെ ഇമാം മൗദൂദി ഹാളിൽ അണിയിച്ചൊരുക്കിയ പ്രദർശനം ബുധനാഴ്ചയാണ് അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.