മലബാർ സമരം: നൂറാം വാർഷികത്തിൽ സ്മാരക കവാടമൊരുക്കാൻ നഗരസഭ
text_fieldsതിരൂരങ്ങാടി: മലബാർ സമരം നൂറാം വാർഷികമായ 2021ൽ നഗരസഭക്ക് മുൻവശം സ്മാരക കവാടമൊരുക്കാനൊരുങ്ങി നഗരസഭ അധികൃതർ. ചരിത്രം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് കവാടം നിർമിക്കുന്നത്.
ഇതിനായി നഗരസഭ 15 ലക്ഷം രൂപ വകയിരുത്തി. സമരത്തിൽ മരിച്ചവരുെടയും നാട് കടത്തപ്പെട്ടവരുടെ പേരും പൂർണമല്ലാത്ത വിവരവും പഴയ ചന്തപ്പടിയിലെ നഗരസഭ കവാടത്തിൽ സ്ഥാപിച്ചതല്ലാതെ മറ്റൊരുചരിത്ര സ്മാരകവും തിരൂരങ്ങാടിയിൽ ഇല്ല. നൂറാം വാർഷിക വേളയിൽ പുതിയ നഗരസഭ കാര്യാലയത്തിന് മുന്നിലാണ് കവാടം ഉയരുന്നത്.
കൂടാതെ ഹജൂർ കച്ചേരി ജില്ല സാംസ്കാരിക മ്യൂസിയമാക്കി മാറ്റുന്ന പ്രവൃത്തിയും നടക്കുന്നുണ്ട്. നടപടിക്രമം പൂർത്തീകരിച്ച് കവാടത്തിെൻറ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് നഗരസഭ വികസന സ്ഥിരംസമിതി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.