കോവിഡ് വ്യാപനം തടയാന്‍ മതസംഘടനകളുടെ കൈനീട്ടം
text_fieldsമലപ്പുറം: കോവിഡ് രോഗവ്യാപനം തടയുന്നതിന് ജില്ല ഭരണകൂടത്തിന് മതസംഘടന നേതാക്കളുടെ പൂര്‍ണ പിന്തുണ. ഇഫ്താര്‍ വിരുന്നുകളില്‍ ആളുകള്‍ കൂടിച്ചേരുന്നത് പരമാവധി നിരുത്സാഹപ്പെടുത്താനും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാനും എ.ഡി.എം എം.സി. റെജിലിെൻറ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന മതസംഘടന നേതാക്കളുടെ യോഗം തീരുമാനിച്ചു.
10 വയസ്സിന് താഴെയുള്ളവരും 60 വയസ്സിന് മുകളിലുള്ളവരും പ്രാര്‍ഥനക്കായി പള്ളികളില്‍ എത്തേണ്ടതില്ല. പ്രാര്‍ഥനകളില്‍ പരമാവധി സാമൂഹിക അകലം പാലിക്കണം. മുസല്ല വീട്ടില്‍നിന്ന് കൊണ്ടുവരണം. പള്ളികളില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഭക്ഷണ വിതരണം പൂര്‍ണമായി ഒഴിവാക്കാമെന്നും അത്യാവശ്യമെങ്കില്‍ പാക്കറ്റുകളിലാക്കി വിതരണം ചെയ്യാമെന്നും യോഗത്തില്‍ പങ്കെടുത്ത സംഘടന പ്രതിനിധികള്‍ പറഞ്ഞു.
വെള്ളിയാഴ്ച പ്രാര്‍ഥനകളിലും രാത്രി നമസ്കാരത്തിനും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ സഹകരിക്കണമെന്ന് ജില്ല ഭരണകൂടം അഭ്യര്‍ഥിച്ചു. റമദാന്, വിഷു എന്നിവയുടെ പശ്ചാത്തലത്തില്‍ ബന്ധുവീടുകളിലെ സന്ദര്‍ശനങ്ങള്‍ പരമാവധി കുറക്കണമെന്ന് എ.ഡി.എം എം.സി. റെജിലും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീനയും യോഗത്തില്‍ അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.