Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലയോളം പ്രതീക്ഷയിൽ...

മലയോളം പ്രതീക്ഷയിൽ മലപ്പുറം

text_fields
bookmark_border
Malappuram Map
cancel

മലപ്പുറം: രണ്ടാം പിണറായി സർക്കറി​െൻറ ഒന്നാം ബജറ്റ് വെള്ളിയാഴ്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കാനിരിക്കെ വലിയ പ്രതീക്ഷയിൽ ജില്ല. കോവിഡിൽ തളർന്ന ആരോഗ്യ മേഖലക്കും ജനജീവിതത്തിനും കൈത്താങ്ങേകാനും മഴക്കെടുതിയിൽ തകർന്ന കാർഷിക മേഖലയെ കൈപ്പിടിച്ചുയർത്താനും പദ്ധതികളുണ്ടാവുമെന്നാണ് കരുതുന്നത്. ഏറ്റവുമധികം വിദ്യാർഥികളുള്ളതും രണ്ട് സർവകലാശാലകളുടെ ആസ്ഥാനം ഉൾക്കൊള്ളുന്നതുമായ ജില്ല വിദ്യാഭ്യാസരംഗത്തും ഏറെ വികസനം തേടുന്നു. പ്രവാസികളുടെ എണ്ണത്തിൽ ഒന്നമതാണെങ്കിലും കരിപ്പൂർ അന്താരാഷ്​ട്ര വിമാനത്താവളത്തിന് അവഗണനയുടെ കഥകൾ മാത്രമാണ് പറയാനുള്ളത്.

ഓരോ ബജറ്റ്​ വരു​േമ്പാഴും വാനോളമുയരുന്ന പ്രതീക്ഷകൾ ചിത്രം തെളിയുന്നതോടെ മങ്ങും. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പിന്നെയും അതേ പടി തുടരും. ചില പദ്ധതികൾക്കൊക്കെ കണ്ണിൽപൊടിയിടാൻ നാമമാത്ര തുക അനുവദിക്കും. പ്രതിഷേധം തണുപ്പിക്കാനുള്ള താൽക്കാലിക നടപടി. എന്നാൽ, പിന്നീട്​ അനക്കമൊന്നുമുണ്ടാവില്ല. കോട്ടപ്പടി മേൽപ്പാലം, പാതിവഴിയിൽ നിലച്ച കെ.എസ്​.ആർ.ടി.സി ഷോപ്പിങ്​ കോംപ്ലക്​സ്​, എയർപോർട്ട്​ ജങ്​ഷൻ മേൽപാലം, പൊന്നാനി കടൽപാലം, തീരമേഖലയിലെ പദ്ധതികൾ തുടങ്ങിയവയൊക്കെ ബജറ്റുകൾ വരു​േമ്പാഴും പോക​ു​േമ്പാഴും ചർച്ചയാകുന്നതല്ലാതെ പിന്നീട്​ ഒന്നും സംഭവിക്കാറില്ല.

കായികമന്ത്രിയായി വി. അബ്​ദുറഹ്​മാൻ ചുമതലയേറ്റതോടെ ആ രംഗത്തും അനക്കമുണ്ടാവുമെന്നാണ്​ കരുതുന്നത്​. കോവിഡിൽ താളംതെറ്റി കിടക്കുന്ന സാമ്പത്തിക ചുറ്റുപാടിലാണെങ്കിലും ഖജനാവ്​ കാലിയാണെങ്കിലും പിണറായി സർക്കാറി​െൻറ രണ്ടാം വരവിലുള്ള ആദ്യ ബജറ്റിൽ വലിയ പ്രതീക്ഷയിലാണ്​ ജില്ല.


ജില്ല കാത്തിരിക്കുന്നത്​

• മലപ്പുറത്ത്​ ചരിത്ര മ്യൂസിയം

• മലപ്പുറം കെ.എസ്​.ആർ.ടി.സി ​ബസ്​ ടെർമിനൽ കം ഷോപ്പിങ്​ കോംപ്ലക്​സ്​ നിർമാണം രണ്ടാംഘട്ടം

• മഞ്ചേരി മെഡിക്കൽ കോളജ്​ സൂപ്പർ സ്​പെഷാലിറ്റി ബ്ലോക്ക്​

• മഞ്ചേരി ജനറൽ ആശുപത്രി മാറ്റി സ്ഥാപിക്കൽ

• മഞ്ചേരി റവന്യൂ കോംപ്ലക്​സ്​

• എയർപോർട്ട്​ ജങ്​ഷൻ മേൽപാലം

• മലപ്പുറം കോട്ടപ്പടി മേൽപാലം

• പരപ്പനങ്ങാടി ന്യൂക്കട്ട്​ വാട്ടർ സ്​റ്റോറേജ്​ പദ്ധതിയും ​െറഗുലേറ്ററും

• മലപ്പുറം ഗവ. വനിത ​േകാളജ്​ കെട്ടിട നിർമാണം

• സർക്കാർ കോളജുകളുടെ വികസനം

• പൊന്നാനി കടപൊലം നിർമാണം

• മലയാള സർവകലാശാല കാമ്പസ് നിർമാണം തേഞ്ഞിപ്പലം ഫയർ സ്​റ്റേഷൻ,

• വളാഞ്ചേരി ഫയർ സ്​റ്റേഷൻ ​

• നിലമ്പൂർ^നഞ്ചൻകോട്​ പാത,

• ഹാർബറുകൾ

• റെയിൽവേ മേൽപാലങ്ങൾ

• വിവിധ കുടിവെള്ള പദ്ധതികൾ

• കടൽഭിത്തി നിർമാണം

• വിവിധ കായിക പദ്ധതികളുടെ വികസനം

സ്വർണ വ്യാപാര മേഖലയെ പരിഗണിക്കണം

സംസ്ഥാന സർക്കാറി​െൻറ വരാനിരിക്കുന്ന ബജറ്റിൽ വലിയ പ്രതീക്ഷകളാണ് സ്വർണ വ്യാപാര മേഖലക്ക്. പ്രധാനമായും ജി.എസ്​.ടി മൂന്ന് ശതമാനത്തിൽനിന്നും മുമ്പുണ്ടായിരുന്ന ഒരു ശതമാനത്തിലേക്ക് കുറച്ചുകൊണ്ടുവരുവാൻ നടപടികൾ ഉണ്ടാവണം. ഇപ്പോഴത്തെ നിരക്കനുസരിച്ച് ഒരു പവൻ സ്വർണത്തിന് 1200 രൂപയോളം ജി.എസ്​.ടി ഇനത്തിൽ നൽകേണ്ടി വരും. അത്യാവശ്യത്തിന് ആഭരണം വാങ്ങുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത് വലിയ ബാധ്യതയാണ്. മുൻകാലങ്ങളിൽ കോമ്പൗണ്ടിങ് സമ്പ്രദായം സ്വീകരിച്ച വ്യാപാരികളെ ഭീമമായ സംഖ്യ പിഴ ചുമത്തി അസസ്‌മെൻറ്​ ചെയ്യുന്ന നടപടി നിർത്തലാക്കുകയും നിലവിലുള്ള ഇത്തരം കേസുകൾ ഒത്തുതീർപ്പാക്കുകയും വേണം.

അഹമ്മദ് പൂവിൽ

ചെറുകിട ഇടത്തരം വ്യാപാരികൾക്ക് ഉപകാരപ്പെടുന്ന എസ്​.എം സ്‌കീമിൽ സ്വർണ വ്യാപാരികളെ ഉൾപ്പെടുത്തി സാമ്പത്തിക സഹായം അനുവദിക്കണം. ലോക്ഡൗണും പ്രളയവും കാരണം പ്രതിസന്ധിയിലായ വ്യാപാര മേഖലയെ കൂടുതൽ തളർത്തുന്ന നടപടികൾ കേരള സർക്കാറി​െൻറ ഭാഗത്തുനിന്നുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര മേഖലയിലുണ്ടാക്കുന്ന പുതിയ നിയമ നിർമാണങ്ങളിൽ സ്വർണ വ്യാപാരികളുടെ കൂടി അഭിപ്രായം തേടണമെന്നും​ ഓൾ കേരള ഗോൾഡ് ആൻഡ്​ സിൽവർ മർച്ചൻറ്സ്​​ അസോസിയേഷൻ ജില്ല വൈസ്​ പ്രസിഡൻറ്​ അഹമ്മദ് പൂവിൽ ആവശ്യപ്പെട്ടു.


പ്രതീക്ഷയിൽ സ്വകാര്യ ബസ് സർവിസ് മേഖലയും

ഒരു വർഷത്തിലധികമായി കടുത്ത പ്രതിസന്ധിയിലൂടെയാണ് സ്വകാര്യ ബസ് സർവിസ് മേഖല കടന്നുപോകുന്നത്. 2020ലെ ലോക്ഡൗണിൽ മാസങ്ങളോളം നിർത്തിയ സർവിസ് പുനരാരംഭിച്ചതിന് ശേഷം പ്രതിസന്ധി മറികടക്കുന്നതിനിടെയാണ് വീണ്ടും അടച്ചിട്ടത്​. ഇന്ധന വില വർധന, നികുതി, സ്പെയർപാർട്സ് വില വർധന തുടങ്ങി നിരവധി വിഷയങ്ങളാണ് ഈ മേഖലയെ ബാധിക്കുന്നത്. ഇതിനകം തന്നെ നിരവധി ബസുകൾ സർവിസ് അവസാനിപ്പിക്കുകയും ഒരുപാട് പേർക്ക് ജോലി നഷ്​ടമാവുകയും ചെയ്തു. പുതിയ സർക്കാറി​െൻറ ആദ്യ ബജറ്റിൽ സ്വകാര്യ ബസ് സർവിസ് മേഖലയെ നിലനിർത്താനാവശ്യമായ പ്രഖ്യാപനങ്ങളുണ്ടാകണമെന്നതാണ് ഉടമകളുടെ ആവശ്യം.

പി. മുഹമ്മദ്

ഇന്ധന വിലയിലുണ്ടാകുന്ന വർധനയാണ് ഈ മേഖലയുടെ നടുവൊടിക്കുന്നത്. ഡീസൽ വില വർധനയിൽ ഒരു ഇടപെടലാണ് ബസ് ഉടമകൾ പ്രതീക്ഷിക്കുന്നത്. ഡീസൽ ജി.എസ്.ടിയിൽ ഉൾപ്പെടുത്തി നികുതി കുറച്ച് വില നിയന്ത്രിക്കണമെന്ന് ബസ് ഓപ​േററ്റഴ്സ് അസോസിയേഷൻ പ്രസിഡൻറ് പി. മുഹമ്മദ് (ബ്രൈറ്റ്​ നാണി) ആവശ്യപ്പെട്ടു. മേഖല മുന്നോട്ട് പോകുന്നതിന് ബസ് സർവിസുകൾക്ക് ഡീസലിന് സബ്സിഡി പ്രഖ്യാപിക്കണമെന്നും ഉടമകളിൽ ഒരുവിഭാഗം ആവശ്യപ്പെടുന്നു. കൂടാതെ, നികുതി ഇളവ് നീട്ടി നൽകുകയും വേണം.

െ​ടക്​സ്​റ്റൈൽ മേഖലക്ക്​ കൈത്താങ്ങ്​ അത്യാവശ്യം

മ​ല​പ്പു​റം: ടെ​ക്​​സ്​​റ്റൈ​ൽ​സു​ക​ൾ അ​ട​ക്ക​മു​ള്ള ​വ്യാ​പാ​ര മേ​ഖ​ല വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ്​​ ബ​ജ​റ്റ് കാ​ണു​ന്ന​ത്. തു​ട​രെ​യു​ള്ള പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ സ​ർ​ക്കാ​ർ പി​ന്തു​ണ​യ​ല്ലാ​തെ മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ല വ്യാ​പാ​രി​ക​ൾ​ക്ക്.

പ്ര​ള​യ​ങ്ങ​ളി​ലും കോ​വി​ഡ്​ പോ​ലു​ള്ള മ​റ്റു പ്ര​തി​സ​ന്ധി​ക​ളി​ലും പ്ര​യാ​സ​പ്പെ​ടു​ന്ന ക​ച്ച​വ​ട​ക്കാ​ർ​ക്ക് സ​ർ​ക്കാ​ർ​ പ്ര​േ​​ത്യ​ക പാ​ക്കേ​ജു​ക​ളും ഇ​ള​വു​ക​ളും വ​രു​ന്ന ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്​ ടെ​ക്​​സ്​​റ്റൈ​ൽ അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട്​ ജി​ല്ല ജ​ന​റ​ൽ സെ​​ക്ര​ട്ട​റി​യും മ​ല​പ്പു​റം ജി​ല്ല വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​യ പി.​എ​സ്.​ സി​റാ​ജ്​ പ​റ​ഞ്ഞു.


പി.​എ​സ്.​ സി​റാ​ജ്

ഏ​റ്റ​വും കൂ​ടു​ത​ൽ നി​കു​തി ന​ൽ​കു​ന്ന​വ​രാ​യ ക​ച്ച​വ​ട​ക്കാ​ർ​ക്ക്​ കു​റ​ഞ്ഞ ത​വ​ണ​ക​ളി​ൽ സ​ർ​ക്കാ​ർ ബാ​ങ്കു​ക​ളി​ൽ​നി​ന്ന്​​ ലോ​ണു​ക​ൾ ന​ൽ​ക​ണം. വ്യാ​പാ​രി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി കോ​ർ​പ​റേ​ഷ​നും പ്ര​േ​ത്യ​ക പ​രി​ര​ക്ഷ​യും കൊ​ണ്ടു​വ​ര​ണ​മെ​ന്നും സാ​മ്പ​ത്തി​ക കൈ​ത്താ​ങ്ങ്​ വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്പോ​ർ​ട്സ് പ​വി​ലി​യ​ൻ പ്ര​തീ​ക്ഷ​യി​ൽ കാ​ലി​ക്ക​റ്റ്​ യൂ​നി​വേ​ഴ്​​സി​റ്റി

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സ്​​റ്റേ​ഡി​യ​ത്തി​ൽ സ്പോ​ർ​ട്സ് പ​വി​ലി​യ​ൻ വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കാ​യി​ക​ലോ​ക​മെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല കാ​യി​ക വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി.​പി. സ​ക്കീ​ർ ഹു​സൈ​ൻ. മി​ക​ച്ച സി​ന്ത​റ്റി​ക് ട്രാ​ക് ഉ​ൾ​പ്പെ​ടെ ഉ​ണ്ടാ​യി​ട്ടും സ്പോ​ർ​ട്‌​സ് പ​വി​ലി​യ​നും ഫ്ല​ഡ് ലൈ​റ്റു​ക​ളും ഇ​ല്ലാ​ത്ത​താ​ണ് അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ങ്ങ​ൾ കാ​ലി​ക്ക​റ്റി​ൽ​നി​ന്ന് ന​ട​ക്കാ​തെ പോ​വു​ന്ന​ത്. 20 കോ​ടി​യു​ടെ സ്പോ​ർ​ട്സ് പ​വി​ലി​യ​നും അ​ഞ്ച് കോ​ടി​യു​ടെ ഫ്ല​ഡ് ലൈ​റ്റു​ക​ളും നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഈ ​ബ​ജ​റ്റി​ൽ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:budgetmalappuram
News Summary - Malappuram budget expectation
Next Story