മലപ്പുറത്തിന് ശുചിത്വ നഗര പദവി
text_fieldsമലപ്പുറം: നഗരസഭ ശുചിത്വ നഗര പദവി പ്രഖ്യാപനം പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിച്ചു. മാലിന്യ സംസ്കരണ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച 10 ഇന നിര്‍ദേശങ്ങള്‍ നടപ്പാക്കിയതോടെയാണ് ശുചിത്വ നഗരപദവി ലഭിച്ചത്.
ഏറെ പ്രയാസം നിറഞ്ഞ മാലിന്യ സംസ്കരണം മികച്ച രീതിയില്‍ നടപ്പാക്കുക ശ്രമകരമാണ്. ഇക്കാര്യത്തില്‍ നഗരസഭയുടെ വിജയമാണ് ശുചിത്വ നഗര പദവി ലഭിക്കാന്‍ കാരണമെന്ന് എം.എല്‍.എ പറഞ്ഞു.
മാലിന്യ സംസ്കരണ രംഗത്ത് ഓരോരുത്തരും കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൗണ്‍സില്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭ അധ്യക്ഷ സി.എച്ച്. ജമീല അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്മാന് പെരുമ്പള്ളി സെയ്ത്, സ്ഥിരം സമിതി അധ്യക്ഷരായ മറിയുമ്മ ശരീഫ്, റജീന ഹുസൈന്, കൗണ്‍സിലര്‍മാരായ ഹാരിസ് ആമിയന്‍, കെ.കെ. ഉമ്മർ, ഹംസ കപ്പൂർ, കെ.കെ. മുസ്തഫ, വി. റിനിഷ, സി.കെ. അബ്ദുല്‍ ജലീല്‍, സെക്രട്ടറി കെ. ബാലസുബ്രഹ്മണ്യന്, ഹെൽത്ത് സൂപ്പർവൈസർ ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.