ഡ്രൈവർമാർക്ക് ചുടു ചായയും ബിസ്കറ്റുമായി കലക്ടർ
text_fieldsമലപ്പുറം: വാഹനാപകടം കുറക്കുക എന്ന ലക്ഷ്യത്തോടെ ദീർഘദൂര ഡ്രൈവർമാർക്ക് ബോധവത്കരണം നൽകാൻ ചുടു ചായയും ബിസ്കറ്റുമായി കലക്ടർ കെ. ഗോപാലകൃഷ്ണൻ.
ഒരുവർഷം നീളുന്ന അപകടരഹിത മലപ്പുറം കാമ്പയിെൻറ ഭാഗമായാണ് പുതുവത്സര തലേന്ന് രാത്രി വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്.
ജില്ല ഭരണകൂടവും പൊലീസും മോട്ടോർ വാഹന വകുപ്പും ഐ.എം.എ അസോസിയേഷനും ട്രോമാകെയറും സംയുക്തമായി സംഘടിപ്പിക്കുന്ന കാമ്പയിെൻറ പ്രചാരണത്തിനാണ് കലക്ടറും സംഘവും ലഘുലേഖയും ചുടുചായയുമൊക്കെയായി രാത്രി നിരത്തിലിറങ്ങിയത്.
മലപ്പുറം സ്റ്റേഷൻ യൂനിറ്റ് ട്രോമാകെയർ വളൻറിയർമാരുടെ നേതൃത്വത്തിൽ പുലർച്ച വരെ െഡ്രെവർമാർക്ക് ബോധവത്കരണം നടത്തി.
മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഉമ്മർ, ഐ.എം.എ മലപ്പുറം ഭാരവാഹികളായ ഡോ. അശോക്, ഡോ. പരീദ്, ഡോ. നിലാർ മുഹമ്മദ്, ഡോ. മുഹമ്മദ് ഹസൻ, ട്രോമാകെയർ ജില്ല സെക്രട്ടറി കെ.പി. പ്രതീഷ്, മുഹമ്മദ് സലിം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.