ജില്ല അക്വാറ്റിക് ചാമ്പ്യൻഷിപ്പ്; സ്വിംഫിൻ സ്വിമ്മിങ് അക്കാദമി ചാമ്പ്യന്മാർ
text_fieldsചേലേമ്പ്ര: നിലമ്പൂരിൽ നടന്ന ജില്ല അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ 104 പോയേൻറാടെ ഓവറോൾ ചാമ്പ്യൻപട്ടം കരസ്ഥമാക്കി ചേലേമ്പ്ര സ്വിംഫിൻ അക്കാദമി താരങ്ങൾ. ഒന്നാം ക്ലാസുകാരി ശ്രീബാലയും, പത്താം ക്ലാസുകാരി അശ്വനിയും ഉൾപ്പെടെ 22 നീന്തൽ താരങ്ങളാണ് അക്കാദമിയുടെ നേതൃത്വത്തിൽ ചാമ്പ്യൻഷിപ് നേടിയെടുത്തത്.
13 ക്ലബുകളിൽ നിന്നായി അഞ്ഞൂറിലേറെ മത്സരാർഥികൾ മാറ്റുരച്ചു. 80 പോയൻറുമായി അരീക്കോടിനാണ് രണ്ടാം സ്ഥാനം.
വിജയം കൈവരിച്ച ടീമിന് അക്കാദമിയുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി. സി.പി. ഷബീറലി, കെ.വി. ഷാജി, വി. ജ്യോതി ബസു, പുരുഷോത്തമൻ, ബീന, കെ.ആർ. ശ്രീഹരി, ബാലകൃഷ്ണൻ, വി. സുരേഷ് തുടങ്ങിയവർ നേത്യത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.