മലപ്പുറം ജില്ല അതിർത്തികളിൽ പരിശോധന ശക്തം
text_fieldsവള്ളിക്കുന്ന്: കോവിഡ് വ്യാപനം തടയാൻ നടപ്പാക്കിയ സമ്പൂർണ ലോക്ഡൗണിെൻറ ഭാഗമായി കോഴിക്കോട്-, മലപ്പുറം ജില്ല അതിർത്തികളിൽ വാഹന പരിശോധന ശക്തമാക്കി പൊലീസ്.
കോഴിക്കോട്-തൃശൂർ ദേശീയപാതയിലെ ജില്ല അതിർത്തിയായ ഇടിമുഴിക്കലിലും കോഴിക്കോട്--കൊച്ചി തീരദേശ പാതയിലെ കടലുണ്ടിക്കടവിലുമാണ് കോഴിക്കോട്, മലപ്പുറം പൊലീസ് പരിശോധന ശക്തമാക്കിയത്.
ഇടിമുഴിക്കലിൽ ഇരുഭാഗത്തുമായി കോഴിക്കോട് ജില്ലയിലെ ട്രാഫിക് പൊലീസ്, ഫറോക്ക് പൊലീസ്, തേഞ്ഞിപ്പലം പൊലീസ്, ഹൈവേ പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
തീരദേശ പാതയിൽ കടലുണ്ടിക്കടവ് പാലത്തിെൻറ വടക്ക് ഭാഗത്ത് ഫറോക്ക് പൊലീസും മറുഭാഗത്ത് പരപ്പനങ്ങാടി പൊലീസുമാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.