ലഹരിക്കെതിരെ മലപ്പുറം ജില്ല പഞ്ചായത്തിെൻറ `കിക്കോഫ്'
text_fieldsമലപ്പുറം: യുവതലമുറയിലെയും വിദ്യാർഥികളിലെയും ലഹരി ഉപയോഗം കുറക്കാനും ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം നൽകാനും ജില്ല പഞ്ചായത്തിെൻറ 'കിക്കോഫ്'. ബോധവത്കരണത്തിനായി വിപുലമായ ഫുട്ബാൾ മത്സരം സംഘടിപ്പിക്കാൻ പ്രസിഡൻറ് എം.കെ. റഫീഖയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ല പഞ്ചായത്ത് യോഗം തീരുമാനിച്ചു.
ജനുവരി ഒന്ന് മുതൽ മൂന്ന് മാസം നീളുന്ന ഫുട്ബാൾ ടൂർണമെൻറിൽ ആദ്യം പഞ്ചായത്ത് വാർഡ് തലത്തിലും തുടർന്ന് ബ്ലോക്ക്, ജില്ലതല മത്സരങ്ങളും സംഘടിപ്പിക്കും. ജില്ലയിലെ 94 പഞ്ചായത്തുകളിലും ഓരോ വാർഡുകളിലെയും ക്ലബുകൾ, െറസിഡൻറ്സ് അസോസിയേഷൻ ടീമുകൾ ആദ്യഘട്ടത്തിൽ പരസ്പരം ഏറ്റുമുട്ടും. വിജയിക്കുന്ന ടീമുകളെ അണിനിരത്തി ബ്ലോക്കുതലത്തിലും തുടർന്ന് ജില്ലതലത്തിലും മത്സരം നടത്തും. പഞ്ചായത്തുതല മത്സരം മൂന്ന് ദിവസവും ബ്ലോക്ക്, ജില്ലതല മത്സരങ്ങൾ ഏകദിനവും ആയിരിക്കും. വിമുക്തി മിഷൻ സഹകരണത്തോടെ നടത്തുന്ന ടൂർണമെൻറിൽ തദ്ദേശം, സ്പോർട്സ് കൗൺസിൽ, എക്സൈസ്, ആരോഗ്യ വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ സഹകരണമുണ്ടാകും. 11.6 ലക്ഷം രൂപയാണ് ഇതിന് ചെലവായി പ്രതീക്ഷിക്കുന്നത്.
ഡിസംബർ 21 മുതൽ ജനുവരി ഒന്ന് വരെ ഭരണസമിതി ചുമതലയേറ്റതിെൻറ ഒന്നാം വാർഷികം ആഘോഷിക്കാനും തീരുമാനിച്ചു. ഇൗ കാലയളവിൽ പൂർത്തിയായ 100 കോടിയുടെ പ്രവൃത്തികൾ ജനങ്ങൾക്കായി സമർപ്പിക്കും. വിവിധ പരിപാടികളും ഇേതാടനുബന്ധിച്ച് സംഘടിപ്പിക്കും. കഴിഞ്ഞ വർഷം 21നാണ് പുതിയ ഭരണസമിതി അംഗങ്ങളും 31ന് പ്രസിഡൻറും വൈസ് പ്രസിഡൻറും അധികാരത്തിലേറിയത്.
പദ്ധതി പ്രവർത്തനത്തിൽ പിറകിൽ: പരിഹരിക്കാൻ കർമ പദ്ധതികൾ
മലപ്പുറം: വികസന പദ്ധതികൾക്കുള്ള തുക സമയബന്ധിതമായി ചെലവഴിക്കുന്നതിൽ ജില്ല പഞ്ചായത്ത് പിറകിലായത് പരിഹരിക്കാൻ കർമ പദ്ധതികൾക്കും യോഗത്തിൽ ധാരണയായി. പദ്ധതി തുക ചെലവഴിക്കുന്നതിൽ ജില്ല പഞ്ചായത്ത് ഏറെ പിന്നിലാണ്. നിലവിൽ 15 ശതമാനം പ്രവൃത്തികൾക്ക് മാത്രമാണ് ചെലവഴിച്ചിരിക്കുന്നത്. നടപടികൾ വേഗത്തിലാക്കുന്നതിെൻറ ഭാഗമായി മാസത്തിൽ മൂന്ന് തവണ സ്ഥിരംസമിതി യോഗം ചേർന്ന് പദ്ധതികളുടെ പുരോഗതി വിലയിരുത്തും. ഡിസംബർ പത്തിന് രാവിലെ അസി. എക്സിക്യൂട്ടിവ് എൻജിനീയർമാരുടെയും അസി. എൻജിനീയർമാരുടെയും യോഗം ചേരും. ഉച്ചക്ക് ശേഷം സ്പിൽ ഒാവർ പദ്ധതികളുടെ പുരോഗതിയും വിലയിരുത്തും. ഇൗ മാസം ഒാേരാ ഡിവിഷനുകളിൽ 30 ലക്ഷം രൂപയുടെ പദ്ധതികൾ പൂർത്തീകരിക്കാനാണ് ശ്രമം. പ്രവൃത്തികളുടെ മേൽനോട്ടം അതത് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തും. എൻജിനീയർമാരെയും കരാറുകാരെയും ബന്ധപ്പെട്ട് ബില്ല് 30നകം സമർപ്പിച്ചെന്ന് ഉറപ്പാക്കും. എൻജിനീയറിങ് വിഭാഗത്തിെൻറ പത്ത് കോടിയോളം രൂപയുടെ പ്രവൃത്തികൾ ഇപ്രകാരം പൂർത്തിയാക്കും.
കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാൻറ് പദ്ധതികൾക്കായി പ്രോജക്ട് അസിസ്റ്റൻറിനെ നിയമിക്കും. സംയുക്ത പദ്ധതികളിൽ പഞ്ചായത്തുകളുടെ പങ്കാളിത്തം കുറവാണ്. നെൽകൃഷിക്ക് ഒരുകോടി രൂപ വകയിരുത്തിയപ്പോൾ നാല് പഞ്ചായത്തുകളാണ് മുന്നോട്ടുവന്നത്. ലൈഫ് മിഷൻ പദ്ധതിയുടെ തുക ഈ മാസത്തോടെ 50 ശതമാനം കൈവരിക്കും. ഡയാലിസിസ് കേന്ദ്രങ്ങൾക്കുള്ള സർക്കാറിെൻറ ധനസഹായത്തിന് അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡയാലാസിസ് യൂനിറ്റുകളുടെ യോഗം 15ന് ജില്ല പഞ്ചായത്തിൽ ചേരും.
ഡയാലിസിസ് രോഗികൾക്ക് ഐ.ഡി കാർഡ് അനുവദിക്കണമെന്ന ജില്ല ആരോഗ്യ വകുപ്പിെൻറ നിർദേശം പരിഗണിക്കാനും തീരുമാനിച്ചു. ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന തിരൂര്‍-പൊന്നാനി പുഴ ജലസംരക്ഷണ പ്രവര്‍ത്തനം എന്ന പദ്ധതി നടപ്പാക്കാൻ ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്താനും യോഗം നിശ്ചയിച്ചു. ജില്ല പഞ്ചായത്ത്, തിരൂര്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍, തിരൂര്‍ നഗരസഭ, വെട്ടം, തലക്കാട്, ചെറിയമുണ്ടം, മംഗലം, പുറത്തൂര്‍, തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തുകളും സംയുക്തമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. വൈസ് പ്രസിഡൻറ് ഇസ്മായിൽ മൂത്തേടം, സെക്രട്ടറി എൻ. അബ്ദുൽ റഷീദ് എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.