വിജയഭേരി മാതൃകയിൽ ഉദ്യോഗഭേരി നടപ്പാക്കുമെന്ന് മലപ്പുറം ജില്ല പഞ്ചായത്ത്
text_fieldsമലപ്പുറം: വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ല കൈവരിച്ച മുന്നേറ്റം തൊഴിൽ രംഗത്ത് ആവർത്തിക്കാൻ കഴിഞ്ഞിട്ടില്ലെന്നും സർക്കാർ-അർധ സർക്കാർ മേഖലയിൽ ജോലി ലഭിക്കുന്നതിന് യുവാക്കളെ സജ്ജരാക്കാൻ വിജയഭേരി മാതൃകയിൽ ഉദ്യോഗഭേരി പദ്ധതി നടപ്പാക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ. സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് മലപ്പുറം ഫലാഹിയ കോളജിൽ സിജി സംഘടിപ്പിച്ച പരിപാടിയിൽ 'ഗ്രാമ ദീപം' പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.
പരിപാടി പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിജി ജില്ല പ്രസിഡൻറ് എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിയിൽ നിർണായക പങ്കുവഹിച്ച വിജയഭേരി പദ്ധതിയുടെ കോ ഓഡിനേറ്റർമാരായ ഉമ്മർ അറക്കൽ, സലീം കുരുവമ്പലം, ടി. സലീം, ഡോ. പി.ടി. അബ്ദുൽ അസീസ്, ഡോ. കെ.ടി. അഷ്റഫ് തുടങ്ങിയവരെ ആദരിച്ചു. ജില്ലയിൽനിന്ന് കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ ഇ. ശറഫുദ്ദീൻ, എ.എസ്. ബിജേഷ് എന്നിവരെയും ഡെപ്യൂട്ടി കലക്ടർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പി. അഖിലിനെയും മുൻ ജില്ല പൊലീസ് സൂപ്രണ്ട് യു. അബ്ദുൽ കരീം ആദരിച്ചു. സിജി ജനറൽ സെക്രട്ടറി എ.പി. നിസാം, വൈസ് പ്രസിഡൻറ് ഡോ. ഇസെഡ്.എ. അഷ്റഫ്, അഡ്വ. പി.കെ. അനീസ്, അമീർ ബാബു എന്നിവർ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി. പി.കെ. സുബൈറുൽ അവാൻ സ്വാഗതവും കെ.പി. ലുഖ്മാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.