സംസ്ഥാന ബജറ്റിൽ മലപ്പുറം: നിക്ഷേപ സൗഹൃദം; വികസന പ്രതീക്ഷ
text_fieldsമലപ്പുറം: സംസ്ഥാന ബജറ്റിൽ ജില്ലക്ക് മാത്രമായി പ്രധാന പദ്ധതികളൊന്നും ഇല്ലെങ്കിലും നിക്ഷേപ പ്രോത്സാഹനത്തിനും സ്റ്റാർട്ടപ്പ് വികസനത്തിനും ഊന്നൽ കൊടുത്തുള്ള ധനമന്ത്രിയുടെ പുതിയ പ്രഖ്യാപനങ്ങൾ മലപ്പുറത്തിന് ഗുണകരമാവുമെന്ന് പ്രതീക്ഷ. നിരവധി സംരംഭകരും മൂലധന നിക്ഷേപ സാധ്യതകളുമേറെയുള്ള ജില്ലയിൽ പൊതു-സ്വകാര്യ മേഖലകളെ ഏകോപിപ്പിച്ചുള്ള സർക്കാറിന്റെ പുതിയ നിക്ഷേപക സൗഹൃദനയം കൂടുതൽ വികസന സാധ്യതകൾ തുറന്നിടും.
ഐ.ടിയിലും അനുബന്ധ മേഖലയിലും കൂടുതൽ തൊഴിലും വരുമാനവും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഇത് ജില്ലയിലെ ഐ.ടി പ്രഫഷണലുകൾക്ക് പ്രതീക്ഷ പകരുന്നതാണ്. വിദേശ സർവകലാശാലകൾക്ക് വാതിൽ തുറന്നിടുന്ന പുതിയ നയവും ജില്ലയിലെ വിദ്യാർഥികൾക്ക് മെച്ചപ്പെട്ട ഉപരിപഠന-തൊഴിൽ സാധ്യതകൾക്ക് വഴിതുറക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തും മെഡിക്കൽ മേഖലയിലും മൂലധന നിക്ഷേപത്തിന് ജില്ലയിൽ സാധ്യതകളേറെയുണ്ട്.
ടൂറിസം കേന്ദ്രമാകാൻ പൊന്നാനി
ചരക്കുനീക്കം, ഗതാഗതം, വിനോദസഞ്ചാരം എന്നിവയുടെ വികസനം ലക്ഷ്യമിട്ട് പൊന്നാനി ഉൾപ്പെടെ ആറു തുറമുഖങ്ങളുടെ വികസനത്തിന് 39.20 കോടി രൂപ ബജറ്റിൽ നീക്കിവെച്ചു. ടൂറിസം വികസന ഭാഗമായി പൊന്നാനിയിൽ ദേശീയ-അന്തർദേശീയ തലത്തിലുള്ള വലിയ ഇവന്റുകൾക്ക് വേദിയാകാൻ കഴിയുംവിധമുള്ള വിപുലമായ കൺവെൻഷൻ സെന്റർ വികസിപ്പിക്കാൻ സർക്കാർ പ്രോത്സാഹനം നൽകുമെന്ന് ബജറ്റിൽ പറയുന്നു.
പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള പദ്ധതിയാണ് പരിഗണനയിലുള്ളത്. ഇതിനായി ധനകാര്യ സ്ഥാപനങ്ങളെ സഹകരിപ്പിച്ച്, പലിശ കുറഞ്ഞ വായ്പ പദ്ധതി സർക്കാർ ആലോചിക്കുന്നുണ്ട്. അന്തർദേശീയ ടൂറിസ്റ്റുകൾക്ക് വേണ്ട സൗകര്യം സർക്കാർ ഉറപ്പാക്കും.
കെ.എസ്.ആർ.ടി.സി ടെർമിനലിന് വീണ്ടും ടോക്കൺ തുക
കഴിഞ്ഞ ബജറ്റിൽ പരാമർശിച്ച കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം (രണ്ടാം ഘട്ടം), മലപ്പുറം സിവിൽ സ്റ്റേഷനിലെ റവന്യു ടവർ നിർമാണം, മലപ്പുറം ഗവ. കോളജ് കെട്ടിട നിർമാണം എന്നിവക്ക് ബജറ്റിൽ ടോക്കൺത്തുക മാത്രം. അതേസമയം, മലപ്പുറം-മഞ്ചേരി റോഡ് റബ്ബറൈഡ് ചെയ്യാനും മലപ്പുറം നഗരം സൗന്ദര്യവത്കരിക്കാനും അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ബജറ്റ്: പൊന്നാനിക്ക് നാമമാത്ര പദ്ധതികൾ
പൊന്നാനി: സംസ്ഥാന ബജറ്റിൽ പൊന്നാനിക്ക് ലഭിച്ചത് നാമമാത്ര പദ്ധതികൾ മാത്രം. അടിസ്ഥാന സൗകര്യ വികസനം, കൃഷി, മത്സ്യബന്ധനം, തുറമുഖം, ടൂറിസം എന്നീ മേഖലകളിൽ പരിഗണന ലഭിച്ചെങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് നിർദേശിച്ച പദ്ധതികളിൽ ചിലത് മാത്രമാണ് മണ്ഡലത്തിന് അനുവദിച്ചത്. എട്ടര കോടിയുടെ പദ്ധതികളാണ് മണ്ഡലത്തിന് ലഭിച്ചത്.
സെന്റർ ഫോർ മൈനോറിറ്റി കോച്ചിങ് സെന്റർ കെട്ടിട നിർമാണം- രണ്ടുകോടി, ആലംകോട് പഞ്ചായത്തിലെ ചങ്ങരംകുളം കുടുംബാരോഗ്യ കേന്ദ്രം കെട്ടിട നിർമാണം- രണ്ടുകോടി, ഫിസിയോ തെറാപ്പി സെന്റർ- വനിത വെൽനസ് സെന്റർ നിർമാണം -രണ്ടുകോടി, പൊന്നാനി ചന്തപ്പടി ജങ്ഷൻ സൗന്ദര്യവത്കരണവും ടേക്ക് എ ബ്രേക്ക് നിർമാണവും- 1.50 കോടി, ചങ്ങരംകുളം ടൗൺ സൗന്ദര്യവത്കരണം- 1.50 കോടി, മാറഞ്ചേരി പഞ്ചായത്തിലെ മാറാടിപ്പാലം പുനർനിർമാണവും അപ്രോച്ച് റോഡ് നിർമാണവും -ഒരുകോടി എന്നിവയാണ് മണ്ഡലത്തിന് ലഭിച്ച തനത് പദ്ധതികൾ.
11 ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന് 500 കോടി, 12 ടൂറിസം കേന്ദ്രങ്ങളിൽ ടൂറിസം കൺവെൻഷൻ സെന്റർ നിർമാണത്തിന് 50 കോടി, നാല് തുറമുഖങ്ങളിലെ ചരക്കുനീക്കത്തിനും ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും അടിസ്ഥാന സൗകര്യ വികസത്തിനും 39.20 കോടി, തുറമുഖങ്ങളുടെ വികസനത്തിനും ലൈറ്റ് ഹൗസുകളുടെ വികസനത്തിനും കപ്പൽ ഗതാഗതത്തിനും 73.22 കോടി.
തീരദേശങ്ങളിലെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് 15 കോടി, മത്സ്യബന്ധന തുറമുഖങ്ങളുടെ അറ്റകുറ്റപ്പണിക്കും മണൽ നീക്കം ചെയ്യാനും 9.50 കോടി, മുസ്രിസ് ഹെറിറ്റേജ് ആൻഡ് സ്പൈസ് റൂട്ട്- റിവർ ക്രൂയിസ് ഹെറിറ്റേജ് ആൻഡ് സ്പൈസ് റൂട്ട് പദ്ധതികൾക്ക് 14 കോടി, ദേശീയ ജലപാതയുമായി ബന്ധിപ്പിക്കുന്ന ഫീഡർ കനാലുകളുടെ നിർമാണത്തിന് നബാർഡ് സഹായത്തോടെ 25 കോടി എന്നിവ മറ്റു പദ്ധതികളിൽ ഇടംപിടിച്ചതിൽ പൊന്നാനി ഉൾപ്പെടും.
കൂടാതെ ടോക്കൺ വ്യവസ്ഥയിൽ വിവിധ പദ്ധതികൾ ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. വെളിയംകോട് പഞ്ചായത്തിലെ നരണിപ്പുഴയുടെ അരികുകൾ ഭിത്തികെട്ടി സംരക്ഷിക്കലും സൗന്ദര്യവത്കരണവും, മാറഞ്ചേരി ഐ.ടി.ഐക്ക് സ്ഥലം വാങ്ങലും കെട്ടിട നിർമാണവും, പൊന്നാനി ഐ.സി.എസ്.ആർ കേന്ദ്രത്തിൽ ക്രിയേറ്റിവ് ഹബ് സ്ഥാപിക്കൽ, പൊന്നാനി - ആൽത്തറ റോഡ് വികസനം, വളയംകുളം റസ്റ്റ് ഹൗസ് നവീകരണവും ടേക്ക് എ ബ്രേക്ക് നിർമാണവും.
പൊന്നാനി പുനർഗേഹം ഭവന സമുച്ചയത്തിന് ചുറ്റുമതിൽ നിർമാണവും അടിസ്ഥാന സൗകര്യ വികസനവും, നന്നംമുക്ക് പഞ്ചായത്തിലെ സ്രായിക്കടവ് സൗന്ദര്യവത്കരണം, എരമംഗലം - കോതമുക്ക് റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരണം, പൊന്നാനി നഗരസഭയിലെ പഴയക്കടവ് മുതൽ പൂക്കൈതക്കടവ് വരെ ഭിത്തി കെട്ടി സംരക്ഷണം, നിളയോര പാത സംരക്ഷണവും സൗന്ദര്യവത്കരണവും, ഈഴുവത്തിരുത്തി വില്ലേജ് ഓഫിസ് കെട്ടിട നിർമാണം, പന്താവൂർ കക്കിടിപ്പുറം തോട് ആഴവും വീതിയും കൂട്ടി ഭിത്തി കെട്ടി സംരക്ഷണം എന്നിവയും ഉൾപ്പെട്ടിട്ടുണ്ട്.
കോട്ടക്കൽ മണ്ഡലം: സമർപ്പിച്ചത് 20 പദ്ധതികൾ; അനുവദിച്ചത് രണ്ടെണ്ണം
വളാഞ്ചേരി: സംസ്ഥാന ബജറ്റിൽ കോട്ടക്കൽ മണ്ഡലത്തിൽനിന്ന് പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സമർപ്പിച്ചത് 186.5 കോടി രൂപയുടെ 20 പദ്ധതികൾ. ഇതിൽ രണ്ട് പദ്ധതികൾക്കായി ആറ് കോടി രൂപയാണ് വകയിരുത്തിയത്. മൂടാൽ - കാവുംപുറം - കാടാമ്പുഴ റോഡ് (കാവുംപുറം മുതൽ കാടാമ്പുഴ വരെ) ബി.എം ആൻഡ് ബി.സി ചെയ്യൽ - അഞ്ച് കോടി, കുറ്റിപ്പുറം നടുവട്ടം വില്ലേജ് ഓഫിസിന് കെട്ടിട നിർമാണം- ഒരു കോടി എന്നീ പദ്ധതികൾക്കാണ് തുക അനുവദിച്ചത്. ശിപാർ ചെയ്ത ബാക്കി 18 പദ്ധതികൾക്ക് നൂറ് രൂപയുടെ ടോക്കൺ മാത്രമാണ് അനുവദിച്ചത്.
നൂറ് രൂപ ടോക്കൺ അനുവദിച്ച പ്രവൃത്തികൾ (എം.എൽ.എ ആവശ്യപ്പെട്ട തുക ബ്രാക്കറ്റിൽ):
പുത്തൂർ ചെനക്കൽ ബൈപാസ് പൂർത്തീകരണത്തിന് മൂന്നാംഘട്ട ഭൂമി ഏറ്റെടുക്കലിന് നഷ്ടപരിഹാരം നൽകലും റോഡ് നിർമാണവും (45 കോടി), ലിങ്ക് പൂക്കാട്ടിരി - റെയിൽവേ സ്റ്റേഷൻ റോഡ് ബി.എം ആൻഡ് ബി.സി ചെയ്യൽ (14 കോടി), വെട്ടിച്ചിറ - ചേലക്കുത്ത് റോഡ് ബി.എം ആൻഡ് ബി.സി ചെയ്യൽ (എട്ടുകോടി), നെല്ലോളിപ്പറമ്പ് ചേങ്ങോട്ടൂർ കാട്ടുങ്ങച്ചോല റോഡ് ബി.എം ആൻഡ് ബി.സി ചെയ്യൽ (ഏഴുകോടി).
രണ്ടത്താണി - ചേലക്കുത്ത് റോഡ് ബി.എം ആൻഡ് ബി.സി ചെയ്യൽ (ഏഴുകോടി), കോട്ടൂർ - പത്തായകല്ല് -മരവട്ടം റോഡ് ബി.എം ആൻഡ് ബി.സി ചെയ്യൽ (ഏഴുകോടി), കണ്ണംകുളം - കണ്ണങ്കടവ് - വായനശാല റോഡ് ബി.എം ആൻഡ് ബി.സി ചെയ്യൽ (14.5 കോടി), കഞ്ഞിപ്പുര കാടാമ്പുഴ വട്ടപ്പറമ്പ് റോഡ് ബി.എം ആൻഡ് ബി.സി ചെയ്യൽ (ഏഴുകോടി), കാടാമ്പുഴ - പത്തായക്കല്ല് - ചെറുമാട്ടാൻകുഴി മയിലാടി റോഡ് (കാടാമ്പുഴ - മുനമ്പം റോഡ്) ബി.എം ആൻഡ് ബി.സി ചെയ്യൽ (എട്ടു കോടി).
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന് പുതിയ കെട്ടിടം (15 കോടി), ഇരിമ്പിളിയം പഞ്ചായത്ത് ഓഫിസിന് കെട്ടിട നിർമാണം (എട്ട് കോടി), കോട്ടക്കൽ സബ് ട്രഷറിക്ക് കെട്ടിടം (എട്ടുകോടി), വളാഞ്ചേരി സബ് ട്രഷറി കെട്ടിടം (എട്ടുകോടി), എടയൂർ ഗ്രാമപഞ്ചായത്ത് ഓഫിസിന് കെട്ടിടം (എട്ടുകോടി).
മാറാക്കര വില്ലേജ് ഓഫിസിന് കെട്ടിട നിർമാണം (ഒരു കോടി), കുറ്റിപ്പുറം -തിരൂർ റോഡിൽ ചെമ്പിക്കൽ വരെ ഭാരതപ്പുഴയോരം റോഡിന്റെ വശം ഉദ്യാന പാത (നടപ്പാത) നിർമാണവും സൗന്ദര്യവത്കരണവും (10 കോടി), ഇരിമ്പിളിയം മങ്കേരി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി വെണ്ടല്ലൂർ പാടശേഖരത്തിലേക്ക് നീട്ടൽ (2.5 കോടി), മൈനർ ഇറിഗേഷൻ ഇരിമ്പിളിയം പ്രധാന കനാൽ നീളം കൂട്ടൽ (2.5 കോടി).
ചിലത് കിട്ടി; ചിലത് കിട്ടിയില്ല
വള്ളിക്കുന്ന് മണ്ഡലത്തിന് ലഭിച്ചത് അഞ്ചര കോടിയുടെ പദ്ധതി മാത്രം
വള്ളിക്കുന്ന്: നിയോജക മണ്ഡലത്തിൽ ആകെ ചോദിച്ചത് 930 കോടി രൂപയുടെ പദ്ധതികൾ, ലഭിച്ചത് അഞ്ചര കോടി രൂപയുടേത് മാത്രം. ബാക്കിയുള്ളവക്ക് 100 രൂപ ടോക്കൺ മാത്രം. കാലിക്കറ്റ് സർവകലാശാലയിൽ മൾട്ടി ഡിസിപ്ലിനറി മ്യൂസിയത്തിനും കരിപ്പൂർ-ആൽപറമ്പ് റോഡ്, പള്ളിക്കൽ-കുനുൾമാട് റോഡ്, മുനമ്പത്ത് കടവ് പാലം അപ്രോച്ച് റോഡ് നവീകരണം എന്നിവക്കുൾപ്പെടെ 5.5 കോടിയും വകയിരുത്തി.
മണ്ഡലത്തിലെ ഫയർ സ്റ്റേഷൻ, ആർട്സ് കോളജ് ആരംഭിക്കൽ, കടലുണ്ടി നഗരം, ആനങ്ങാടി ബാഫഖി നഗർ, മുദിയം, അരിയല്ലൂർ, പരപ്പാൽ എന്നിവിടങ്ങളിൽ കടൽ സുരക്ഷാ ഭിത്തി, പുലിമുട്ട് നിർമാണം, ആനങ്ങാടി മിനിഹാർബർ, ആനങ്ങാടി റെയിൽവേ മേൽപാലം, മുതിയംപാലം, കാലിക്കറ്റ് സർവകലാശാലയിൽ സ്പോർട്സ് ഹബ്ബും ചരിത്ര മ്യൂസിയവും, പൊലീസ് ഫോറൻസിക്ക് റിസർച്ച് അക്കാഡമി, മൾട്ടി ഡിസിപ്ലനറി മ്യൂസിയം, പെരുവള്ളൂർ, മൂന്നിയൂർ, വള്ളിക്കുന്ന്, പള്ളിക്കൽ, ചേലേമ്പ്ര, തേഞ്ഞിപ്പലം കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി 100 രൂപയാണ് അനുവദിച്ചത്.
വെളിമുക്ക് ആയുർവേദ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്താനായി 15 കോടി രൂപയും ചേലേമ്പ്ര, തേഞ്ഞിപ്പലം, പള്ളിക്കൽ പഞ്ചായത്തുകൾക്കായി സ്പോർട്സ് കോംപ്ലക്സ് കം കായിക പരിശീലന കേന്ദ്രത്തിന് 30 കോടി രൂപ വകയിരുത്താനും ആവശ്യപ്പെട്ടിരുന്നു. ഇതിനും 100 രൂപയാണ് വകയിരുത്തിയത്.
മണ്ഡലത്തിലെ തിരൂർ-കടലുണ്ടി, കടലുണ്ടി-ചെട്ടിയാർമാട്, കോട്ടക്കടവ്, ചേളാരി-പരപ്പനങ്ങാടി, ചേളാരി-ഒളകര പെരുവള്ളൂർ , ഇരുമ്പോത്തിങ്ങൽ-കൂട്ടുമൂച്ചി- അത്താണിക്കൽ തുടങ്ങിയ റോഡുകൾക്കും 100 രൂപ ടോക്കൺ മാത്രമാണ് അനുവദിച്ചത്.
മൂന്നിയൂർ, തേഞ്ഞിപ്പലം വളളിക്കുന്ന്, ചേലേമ്പ്ര പഞ്ചായത്തുകളിലെ പുഴയോര ടൂറിസം പദ്ധതികൾ , മുട്ടിയ പളളി-കളിയാട്ടക്കാവ് ക്ഷേത്രം, നെറുകൈതക്കോട്ട ക്ഷേത്രം എന്നിവിടങ്ങളിലെ പിൽഗ്രീം ടൂറിസം പദ്ധതി, വിവിധ പഞ്ചായത്തുകളിലെ പ്രധാന ജങ്ഷനുകളായ അത്താണിക്കൽ, ആനങ്ങാടി, കൂട്ടുമൂച്ചി, തയ്യിലക്കടവ്, മുട്ടിച്ചിറ, പറമ്പിൽപീടിക, പള്ളിക്കൽ, കരുവാങ്കല്ല്, എന്നിവിടങ്ങളിൽ സൗന്ദര്യവത്കരണത്തിനും 100 രൂപ ടോക്കൺ പദ്ധതിയിൽ ഇടം പിടിച്ചു.
വിവിധ പഞ്ചായത്തുകളിലെ ആയുർവേദ ആശുപത്രിളുടെ അടിസ്ഥാന സൗകര്യ വികസനം, തേഞ്ഞിപ്പലം എഫ്.എച്ച്.സി, അത്താണിക്കൽ എഫ്.എച്ച്.സി, കടലുണ്ടി നഗരം എഫ്.എച്ച്.സി, മൂന്നിയൂർ എഫ്.എച്ച്.സി എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവയും ബജറ്റിൽ ഇടംനേടി.
വിവിധ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം, വള്ളിക്കുന്ന് ആർട്സ് ആൻഡ് സയൻസ് കോളജ് ആരംഭിക്കൽ, ആനങ്ങാടി ഫിഷ് ലാൻഡിങ് സെന്ററിനോട് ചേർന്ന് മിനിഹാർബർ നിർമാണം, ഇരുമ്പോത്തിങ്ങൽ പാലം നിർമാണം, ആനങ്ങാടി റെയിൽവേ മേൽപാലം നിർമാണം, കടലുണ്ടിക്കടവ്, തയ്യില കടവ്, ഒലിപ്രം കടവ്, ബാലത്തുരുത്തി, നീരോൽ പാലം, മാതപ്പുഴ, പുല്ലികടവ് പാലം എന്നിവയുടെ പുനരുദ്ധാരണം എന്നിവയും ഇടം നേടി.
മണ്ണട്ടാംപാറ അണക്കെട്ട് നവീകരണം, മൂന്നിയൂർ വില്ലേജ് വിഭജിച്ച് മൂന്നിയൂർ, വെളിമുക്ക് വില്ലേജുകളായും, പള്ളിക്കൽ വില്ലേജ് വിഭജിച്ച് കരിപ്പൂർ പളളിക്കൽ വില്ലേജുകളായും രൂപവത്കരിക്കൽ, തേഞ്ഞിപ്പലം ആസ്ഥാനമായി ഫയർ സ്റ്റേഷൻ ആരംഭിക്കൽ എന്നിവക്കും 100 രൂപ മാത്രമാണ് ലഭിച്ചത്.
കടലുണ്ടിപ്പുഴയുടേയും പുല്ലിപ്പുഴയുടെയും ബാലാതിരുത്തിയുടേയും പാർശ്വഭിത്തി കെട്ടി സംരക്ഷിക്കൽ, വളളിക്കുന്ന്, മൂന്നിയൂർ, പെരുവള്ളൂർ, ചേലേമ്പ്ര, പള്ളിക്കൽ പഞ്ചായത്തുകളിലെ വിവിധ തോടുകളുടെ സംരക്ഷണവും പുനരുദ്ധാരണത്തിനും, ദേശീയ പാതക്കരികിൽ കോഹിനൂരിൽ പൊതുമരാമത്ത് റസ്റ്റ് ഹൌസ്, വെയ്സ് ആൻഡ് അമിനിറ്റി സെന്റർ നിർമാണം, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ കടലുണ്ടിക്കടവ് ആനങ്ങാടി ബീച്ച്.
ബാഫക്കി നഗർ, മുദിയം, അരിയല്ലൂർ എന്നീ സ്ഥലങ്ങളിൽ കടൽ സുരക്ഷ ഭിത്തി നിർമാണവും പരിപാലനം, കരിപ്പൂർ എയർപോർട്ടിലേക്ക് പോകുന്ന ഗ്രാമീണ റിങ് റോഡുകൾ ബി.എം-ബി.സി ചെയ്ത് നവീകരിക്കൽ, കാലിക്കറ്റ് സർവകലാശാല ആസ്ഥാനമായി സ്പോർട്സ് ഹബ് എന്നിവയാണ് ബജറ്റിൽ നൂറു രൂപ ടോക്കണിൽ ഇടം നേടിയത്.
നിലമ്പൂരിൽ പൊതുമരാമത്ത് പ്രവൃത്തികൾക്ക് 10 കോടി
നിലമ്പൂര്‍: സംസ്ഥാന ബജറ്റിൽ നിലമ്പൂർ മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾക്ക് 10 കോടി നീക്കിവെച്ചു. നിലവിൽ 140.43 കോടിയുടെ ഭരണാനുമതിയുള്ള നിലമ്പൂർ ബൈപ്പാസ് നിർമാണത്തിന് 30.70 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
- ബജറ്റിൽ 20 ശതമാനം നീക്കിവെച്ച പൊതുമരാമത്ത് പ്രവൃത്തികൾ:
- നിലമ്പൂര്‍ മിനി സ്റ്റേഡിയം കോംപ്ലക്സില്‍ സംരക്ഷണഭിത്തിയും ഗ്യാലറി നിര്‍മാണവും അനുബന്ധ പ്രവൃത്തികളും -2.5 കോടി.
- അമരമ്പലം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം ഗവ. എല്‍.പി. സ്കൂളിന് കെട്ടിട നിര്‍മാണം - ഒരു കോടി
- എടക്കര ബൈപ്പാസ് രണ്ടാംഘട്ട വികസനം - രണ്ട് കോടി
- പോത്തുകല്‍ ഫാമിലി ഹെല്‍ത്ത് സെന്ററില്‍ ലാബ്, ഫാര്‍മസി ബ്ലോക്ക് കെട്ടിട നിര്‍മാണം -ഒരു കോടി
- നിലമ്പൂര്‍ ഗവ. മാനവേദന് വി.എച്ച്.എസ്.എസില്‍ ഡൈനിങ് ഹാള്‍, എന്‍ട്രന്‍സ് ഗേറ്റ്, പാത്ത് വേ, പ്ലേ ഗ്രൗണ്ട് നിര്‍മാണം - 1.5 കോടി
- എടക്കര ഗ്രാമപഞ്ചായത്തിലെ പാതിരിപ്പാടം ഗവ. എല്‍.പി. സ്കൂളിന് കെട്ടിട നിര്‍മാണം - ഒരു കോടി
- വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ മാമാങ്കര ഗവ. എല്‍.പി. സ്കൂളിന് കെട്ടിട നിര്‍മാണം - ഒരു കോടി
- ടോക്കണ്‍ തുക നീക്കിവെച്ച പ്രധാന പൊതുമരാമത്ത് പ്രവൃത്തികള്‍:
- കലക്കന്പുഴക്ക് കുറുകെ കവളപൊയ്ക - ഇല്ലിക്കാട് പാലം നിര്‍മാണം - 6.5 കോടി
- നിലമ്പൂര്‍ ഗവ. മോഡല്‍ യു.പി. സ്കൂളിന് കെട്ടിട നിര്‍മാണം - അഞ്ച് കോടി
- അമരമ്പലം ആയുര്‍വേദ ആശുപത്രി കെട്ടിട നിര്‍മാണം - രണ്ട് കോടി
- വഴിക്കടവ് -പുഞ്ചക്കൊല്ലി അളയ്ക്കല്‍ ആദിവാസി കോളനിയിലേക്ക് പുന്നപ്പുഴക്ക് കുറുകെ സബ്മേഴ്സിബിള്‍ ടൈപ്പ് പാലം നിര്‍മാണം - ആറ് കോടി
- പൂന്നപ്പുഴക്ക് കുറുകെ മൂത്തേടം മരത്തിന്‍കടവില്‍ പാലം നിര്‍മാണം - 12 കോടി
- വീട്ടിക്കുത്ത് റോഡ് ജങ്ഷന്-തൃക്കൈക്കുത്ത് പാലം വരെ റോഡ് ബി.എം. ആൻഡ് ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തല്‍ - 10 കോടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.