കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ചുറ്റുമതിൽ തകർന്നിട്ട് ആഴ്ചകൾ; ബസ് സ്റ്റോപ്പിലെ യാത്രക്കാർ ദുരിതത്തിൽ
text_fieldsമലപ്പുറം: കെ.എസ്.ആര്.ടി.സി മലപ്പുറം ഡിപ്പോയുടെ ചുറ്റുമതില്‍ പൊളിഞ്ഞ് വീണ് ആഴ്ചചകൾ പിന്നിട്ടിട്ടും പുനഃസ്ഥാപിക്കാതെ അധികൃതർ.
കുന്നുമ്മല്‍ മഞ്ചേരി ബസ് സ്റ്റോപ്പിലേക്കാണ് മതില് പൊളിഞ്ഞ് വീണത്. ഗ്യാരേജിലെ വണ്ടി പുറകോട്ട് എടുത്തപ്പോൾ തട്ടിയാണ് ചുറ്റുമതില്‍ പൊളിഞ്ഞത്. ഇതിന് മുമ്പും പല തവണ ഇതുപോലെ മതില് വീണിരുന്നു. അതിന് ശേഷം കെട്ടിയ മതിലാണ് നിലവിൽ തകര്‍ന്നത്.
മതില് തുടര്‍ച്ചയായി വീഴുന്നത് മതിയായ നിലയിൽ അറ്റകുറ്റപ്പണി നടക്കാത്തത് കൊണ്ടാണെന്ന് അക്ഷേപമുണ്ട്.
കെ.എസ്.ആര്.ടി.സി ഡിപ്പോയുടെ വര്‍ക്ക് ഷോപ്പ് ഈ ചുറ്റുമതിലിനുള്ളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടേക്ക് വരുന്ന ബസുകള്‍ തിരിക്കുമ്പോള്‍ ഇടക്കിടെ മതിലിടിക്കുക പതിവാണ്. തകരുന്ന മതിൽ നന്നാക്കാൻ പലപ്പോഴും നീണ്ട സമയപരിധി എടുക്കും.
അറ്റകുറ്റപ്പണി നടക്കുന്നത് വരെ നഗരത്തിലെ തിരക്കേറിയ ബസ് സ്റ്റോപ്പിലെ യാത്രക്കാർ ബുദ്ധിമുട്ടിലാവും. മഴക്കാലം കൂടിയായാൽ ദുരിതം ഇരട്ടിയാവും.
ബസ് സ്റ്റോപ്പിന്റെ ഏകദേശം പത്ത് മീറ്ററോളം ദൂരത്തില്‍ മതിൽ പൊളിഞ്ഞ് വീണിട്ടുണ്ട്. ബസ് സ്റ്റോപ്പിലേക്ക് വീണ കല്ലുകള്‍ ഇപ്പോഴും എടുത്ത്മാറ്റിയിട്ടില്ല.
നിലവില്‍ കാലപ്പഴക്കം ചെന്ന കെ.എസ്.ആര്.ടി.സിയുടെ മതിലുകള്‍ പൊളിഞ്ഞ് വീഴാറായ നിലയിലാണ്.
ചുറ്റുമതില്‍ ബസ് സ്റ്റോപ്പിലേക്ക് തകർന്ന് വീണത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും എത്രയും വേഗം പുനഃസ്ഥാപിക്കുമെന്നുമാണ് അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.