Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിർമാണം ഇഴയുന്നു:...

നിർമാണം ഇഴയുന്നു: കൊതുകുവളർത്തൽ കേന്ദ്രമായി മലപ്പുറം നഗരസഭ മാർക്കറ്റ് കെട്ടിടം

text_fields
bookmark_border
നിർമാണം ഇഴയുന്നു: കൊതുകുവളർത്തൽ കേന്ദ്രമായി മലപ്പുറം നഗരസഭ മാർക്കറ്റ് കെട്ടിടം
cancel
camera_alt

മ​ല​പ്പു​റം കോ​ട്ട​പ്പ​ടി​യി​ൽ

ന​ഗ​ര​സ​ഭ നി​ർ​മി​ക്കു​ന്ന

കെ​ട്ടി​ട​ത്തി​ന്‍റെ അ​ണ്ട​ർ

ഗ്രൗ​ണ്ടി​ലെ വെ​ള്ള​ക്കെ​ട്ട്

Listen to this Article

മലപ്പുറം: ഒരു വർഷംകൊണ്ട് പൂർത്തിയാക്കുമെന്ന് വ്യാപാരികൾക്ക് ഉറപ്പ് കൊടുത്തിട്ടും ഇനിയും പ്രവൃത്തി പൂർത്തിയാകാതെ നഗരസഭയുടെ മാർക്കറ്റ് കെട്ടിടം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മ‍ഴയെത്തുടർന്ന് അണ്ടർ ഗ്രൗണ്ട് വെള്ളക്കെട്ടായതോടെ കൊതുക് പെരുകിയിരിക്കുകയാണ് ഇവിടമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി. പുതിയ കെട്ടിട നിർമാണത്തിന്‍റെ പേരിൽ വ്യാപാരികളെ പലയിടങ്ങളിലേക്ക് മാറ്റിയതോടെ തീർത്തും പ്രതിസന്ധിയിലായിരിക്കുകയാണ് ഇവർ.

11 വ്യാപാരികളെ സ്പോർട്സ് കൗൺസിലിന് കീഴിലെ താൽക്കാലിക ബങ്കുകളിലേക്ക് മാറ്റിയിരുന്നു. ആവശ്യത്തിന് സ്ഥലസൗകര്യമില്ലാത്ത ബങ്കുകളിൽ കച്ചവടവും നേരാവണ്ണം നടക്കാത്ത സ്ഥിതിയാണെന്ന് ഇവിടെയുള്ള വ്യാപാരികൾ പറഞ്ഞു. മത്സ്യവ്യാപാരികളടക്കമുള്ളവരെ താൽക്കാലിക സംവിധാനമൊരുക്കി മാറ്റിയിട്ട് ഒന്നര വർഷം കഴിഞ്ഞെങ്കിലും എന്ന് പ്രവൃത്തി പൂർത്തീകരിക്കുമെന്ന കാര്യം ഇതുവരെ നഗരസഭ വ്യക്തമാക്കിയിട്ടില്ലെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buildingMalappuramMunicipal Market
News Summary - Malappuram Municipal Market building as mosquito breeding ground
Next Story