മലപ്പുറം നഗരസഭ ഓക്സിമീറ്റർ ചലഞ്ചിന് പിന്തുണയേറുന്നു
text_fieldsമലപ്പുറം: നഗരസഭ സമഗ്ര കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന ഓക്സിമീറ്റർ നൽകൽ പദ്ധതിക്ക് മികച്ച പ്രതികരണം. മലപ്പുറം കനി കലാ കൂട്ടായ്മയും സിംസ് ഡിസ്റ്റൻസ് എജുക്കേഷൻ സെൻററും നവീൻ ഹർഷൽ എന്ന വ്യക്തിയും നൽകിയവ ചെയർമാൻ മുജീബ് കാടേരി ഏറ്റുവാങ്ങി.
ഓക്സിമീറ്റർ നഗരസഭ കോവിഡ് സെൻററിലേക്കും ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണത്തിലുള്ള രോഗികൾക്കുമാണ് നൽകുന്നത്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ദൗത്യത്തിൽ പങ്കുചേരണമെന്ന് ചെയർമാൻ അഭ്യർഥിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. അബ്ദുൽ ഹക്കീം, സിദ്ദീഖ് നൂറേങ്ങൽ, മറിയുമ്മ ശരീഫ്, സെക്രട്ടറി എം. ജോബിൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അലിഗർ ബാബു, നോഡൽ ഓഫിസർ എം. മിനി, കൗൺസിലർ മഹമൂദ് കോതേങ്ങൽ, ഇ.പി. സൽമ, സൂപ്രണ്ടുമാരായ രാജൻ പത്തൂർ, അബ്ദുന്നാസർ, മുനിസിപ്പൽ എൻജിനീയർ നിഷാന്ത്, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. മുഹമ്മദ് ഇഖ്ബാൽ, എം. ദീപേഷ്, റവന്യൂ ഇൻസ്പെക്ടർ ശശിധരൻ തുടങ്ങിയവർ സംബന്ധിച്ചു. ഓക്സിമീറ്റർ നൽകാൻ ഉദ്ദേശിക്കുന്നവർ ആരോഗ്യ വിഭാഗവുമായോ 8075641364, 9847189322 നമ്പറിലോ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.