Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 8:43 AM IST Updated On
date_range 31 March 2022 8:43 AM ISTമലപ്പുറം നഗരസഭ ബജറ്റ്: കേട്ട പ്രഖ്യാപനങ്ങൾ മധുരം, കേൾക്കാത്തവ അതിമധുരം
text_fieldsbookmark_border
മലപ്പുറം: നഗരസഭയുടെ 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് ഉപാധ്യക്ഷ ഫൗസിയ കുഞ്ഞിപ്പു അവതരിപ്പിച്ചു. 547.56 കോടി രൂപ വരവും 548.09 കോടി ചെലവും 9.99 കോടി മിച്ചവും കാണിക്കുന്ന ബജറ്റാണിത്. 10.53 കോടിയാണ് 2021-22ലെ മുന്നിരിപ്പ്. ആധുനിക അറവു ശാല ഉൾപ്പെടെ പതിവ് പ്രഖ്യാപനങ്ങൾ ഇത്തവണത്തെ ബജറ്റിലുമുണ്ട്. ശ്രദ്ധേയമായി ചില പദ്ധതികളും സ്ഥാനം പിടിച്ചു. ബജറ്റ് അവതരണ യോഗത്തിൽ നഗരസഭാധ്യക്ഷൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.
ശ്രദ്ധേയ പദ്ധതികൾ
കാർബൺ ന്യൂട്രൽ മലപ്പുറം: സോളാർ പദ്ധതികൾ പ്രോത്സാഹിപ്പിക്കൽ - 30 ലക്ഷം
ജോയ്ഫുൾ മലപ്പുറം: നഗരവാസികളുടെ മാനസികാരോഗ്യം ഉറപ്പുവരുത്താൻ സൈക്കോളജിക്കൽ ക്ലിനിക്ക് - 10 ലക്ഷം
അർബൺ ഫുഡ്സ്ട്രീറ്റ്: കാവുങ്ങൽ, ഹാജിയാർപള്ളി, എടായിപ്പാലം, കടലുണ്ടിപ്പുഴയോരം, മേൽമുറി എന്നിവിടങ്ങളിൽ - 50 ലക്ഷം
സി.എച്ച് മെമ്മോറിയൽ ഗോൾഡ് മെഡൽ: എയിംസ്, ഐ.ഐ.ടി, ഐ.എം.എം എന്നിവയിൽ പ്രവേശനം നേടിയവർക്കും സിവിൽ സർവിസ് ലഭിച്ചവർക്കും - അഞ്ച് ലക്ഷം
ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് െട്രയിനിങ് പ്രോഗ്രാം: വിദ്യാർഥികളുടെ അഭിരുചികൾ കണ്ടെത്തി പരിശീലിപ്പിക്കൽ - ഏഴ് ലക്ഷം
ടോപ്പേഴ്സ് ഹബ്ബ്: കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷ പരിശീലനം - 20 ലക്ഷം
വിദേശഭാഷ നൈപുണ്യ പരിശീലനം - അഞ്ച് ലക്ഷം
മലപ്പുറം ഇൻവെസ്റ്റ്മെന്റ് സമ്മിറ്റ് - അഞ്ച് ലക്ഷം
മികച്ച അധ്യാപകർക്ക് ഗുരുേശ്രഷ്ഠ അവാർഡ് - ഒരുലക്ഷം
മലപ്പുറത്തിെൻറ ചരിത്രപൈതൃകം വിളമ്പരം ചെയ്യുന്ന ചരിത്ര പൈതൃക ഗവേഷണ സെമിനാർ - മൂന്ന് ലക്ഷം
നഗരസഭ പ്രദേശത്ത് നടന്ന് വരുന്ന ഉത്സവാഘോഷങ്ങൾ ജനകീയമാക്കി ടൂറിസ്റ്റുകളെ നഗരസഭയിലേക്ക് ആകർഷിക്കൽ - അഞ്ച് ലക്ഷം
യുവതീ യുവാക്കൾക്ക് തൊഴിൽ സംരംഭങ്ങൾ വർധിപ്പിക്കുന്നതിന് സ്റ്റാർട്ടപ്പ് വില്ലേജ് പദ്ധതി - മൂന്ന് കോടി
തൊഴിൽ രഹിതർക്ക് ജോബ് ഫെയർ മീറ്റിങ് - രണ്ട് ലക്ഷം
മറ്റു പ്രഖ്യാപനങ്ങൾ
സ്വകാര്യ, പൊതുസംരഭങ്ങൾ (പി.പി.പി) മുഖാന്തിരമോ മറ്റു മാർഗത്തിലൂടേയോ ആവശ്യമായ പണം കണ്ടെത്തി നഗരസഭ ടൗൺഹാൾ, ബസ് സ്റ്റാൻഡ് കെട്ടിടം, കുന്നുമ്മൽ മാർക്കറ്റ് ഷോപ്പിങ് കോപ്ലക്സ് കെട്ടിടം ആധുനിക വത്കരിച്ചും സൗകര്യങ്ങൾ വർധിപ്പിച്ചും വരുമാനദായക കേന്ദ്രങ്ങളാക്കി മാറ്റൽ - 100 കോടി
വലിയതോട് നവീകരണം (നഗരസഞ്ചയം പദ്ധതി) - 60.05 കോടി
ഭവനരഹിതർക്ക് വീട് ഒരുക്കൽ (1000 ഭവനം) - 40 കോടി
നഗരസഭ പരിധിയിലെ പഴയ കുടിവെള്ള പൈപ്പുകൾ മാറ്റുന്നതിനും സ്റ്റോറേജ് ടാങ്കുകളുടെ സംഭരണ ശേഷി വർധിപ്പിക്കുന്നതിനും ആധുനിക രീതിയിലുള്ള പമ്പ് സെറ്റുകളാക്കി മാറ്റുന്നതിനും (ഇന്റഗ്രേറ്റഡ് വാട്ടർസപ്ലൈ സ്കീം) - 20 കോടി
നഗര സഞ്ചയം - ഒമ്പത് കോടി
അജൈവ ഖരമാലിന്യങ്ങളിൽ നിന്നും മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്ന വ്യവസായ യൂനിറ്റുകൾ തുടങ്ങുന്നതിനും മേഖലയിൽ സമഗ്രമായ ട്രയിനിങ് നൽകുന്ന സെന്റർ ഫോർ വേസ്റ്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിനും - 19 കോടി
നാമ്പ്രാണി തടയണ നിർമാണം - 16.05 കോടി
കോട്ടപ്പടി മാർക്കറ്റ് കോംപ്ലക്സ് പൂർത്തീകരണം - 12.84 കോടി
താലൂക്ക് ആശുപത്രി മുൻഭാഗത്തെ പഴയ കെട്ടിടം പൊളിച്ച്മാറ്റി അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ കെട്ടിട നിർമാണം - 9.95 കോടി
സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് - 8.8 കോടി
ഇൻകെൽ സിറ്റിയിൽ ഇന്റഗ്രേറ്റഡ് സെന്റർ ഫോർ യോഗ, നേച്ചറോപ്പതി ആൻഡ് ആയുർവേദ റിസർച് സെന്റർ - ഏഴ് കോടി
തെരുവ് വിളക്ക് പരിപാലനം - ഒരു കോടി
കോട്ടപ്പടി വാറങ്കോട് ബൈപാസ് റോഡ്, ചെത്ത് പാലം വലിയവരമ്പ് ബൈപാസ് നിർമാണം - ഒരു കോടി
കാളന്തട്ട കുടിവെള്ള പദ്ധതി (നഗരസഞ്ചയം പദ്ധതി) - ഒരു കോടി
ടോയ്ലറ്റ് ബ്ലോക്ക് ആൻഡ് സ്കൂൾ ആൻഡ് ഹോസ്പിറ്റൽ - ഒരു കോടി
പാണക്കാട് അർബൻ പ്രൈമറി ഹെൽത്ത് സെന്ററിന് കെട്ടിട നിർമാണം, മേൽമുറി വില്ലേജ് ഹെൽത്ത് സെന്റർ നിർമിക്കുന്നതിനും സ്ഥലം കണ്ടെത്തൽ - ഒരു കോടി
നഗരസഭയിലെ വിവിധ ഭാഗങ്ങളി എത്തിപ്പെടുന്നവർക്ക് ശുചിമുറികൾ നിർമിക്കുന്നതിന് - 25 ലക്ഷം
ആധുനിക അറവുശാല (കിഫ്ബി ഫണ്ട്) - 13.5 കോടി
ശിഹാബ് തങ്ങൾ ലൈബ്രറി ഡിജിറ്റൽ സൗകര്യത്തോടെ നവീകരിക്കൽ - 25 ലക്ഷം
ഹാജിയാർപള്ളി ഇൻഡോർ സ്റ്റേഡിയത്തിനോടനുബന്ധിച്ച് സ്ഥിരം ഫുട്ബാൾ കോച്ചിങ് ക്യാമ്പുകളും കായിക പരിശീലനവും - അഞ്ച് ലക്ഷം
നഗരസഭ പരിധിയിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ തനത് തനിമ നിലനിർത്തി പൈതൃക നഗരം പദ്ധതി നടപ്പിലാക്കൽ - ഒരു കോടി
ടേക്ക് എ ബ്രേക്ക് - 75 ലക്ഷം
പൈതൃക നഗരം പദ്ധതി - ഒരു കോടി
വലിയങ്ങാടി പ്രദേശം, പാറനമ്പി മഠം എന്നിവയുടെ പ്രാധാന്യമായി ബന്ധപ്പെട്ട ചരിത്ര സെമിനാറും ശേഷിപ്പുകളുടെ സംരക്ഷണവും - 25 ലക്ഷം
പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കുള്ള ഗാന്ധി വില്ലേജ് പദ്ധതി, അടിസ്ഥാന സൗകര്യ വികസനം -5.5 കോടി
പനച്ചിചിറ മിനി ബൈപ്പാസ് റോഡ് നിർമാണം
-58 ലക്ഷം
റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തി - 4.50 കോടി
അഭ്യസ്ഥവിദ്യരായ യുവതികൾക്ക് തൊഴിൽ പരിശീലന യൂനിറ്റ് - 25 ലക്ഷം
നഗരസഭ പ്രദേശത്തെ ഏകസ്ഥകളായ വിധവകളുടെ സാന്ത്വനം പദ്ധതി - 20 ലക്ഷം
മികച്ച കുടുംബശ്രീ യൂനിറ്റിന് അവാർഡ് നൽകൽ - രണ്ട് ലക്ഷം
സ്ത്രീകൾക്ക് തൊഴിൽ നൽകുന്നതിന് ജെൻഡർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് - 10 ലക്ഷം
കൗമാര പെൺകുട്ടികൾക്ക് ജെൻഡർ പാർലർ വുമൻ ഫെസിലിറ്റേറ്റർ സേവനം, സ്ത്രീകൾക്ക് പ്രത്യേക വിശ്രമ കേന്ദ്രങ്ങൾ, വനിത ശുചിമുറികൾ, വനിതകൾ നടത്തുന്ന കഫേകൾ എന്നിവക്ക് - 25 ലക്ഷം
തെരുവ് കച്ചവടക്കാരുടെ തൊഴിൽ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനം - അഞ്ച് ലക്ഷം
നഗരസഭയിലെ പ്രവാസി മലയാളികളെ കൂട്ടിയോജിപ്പിച്ച് ഇൻവെസ്റ്റ്മെറ്റ് മീറ്റുകൾ, സംരംഭകത്വ പരിശീലനങ്ങൾ, സംരംഭകത്വ റിഫ്രഷ്മെന്റ് കോഴ്സുകൾ, സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന മേളകൾ, സബ്സിഡി എന്നിവക്ക് - 15 ലക്ഷം
തദ്ദേശീയ സംരംഭകർക്ക് എംപ്ലോയിബിലിറ്റി ചലഞ്ച് സെന്ററുകൾ - അഞ്ച് ലക്ഷം
അംഗൻവാടികൾ കേന്ദ്രീകരിച്ച് ആരോഗ്യ, നിയമ ബോധവത്കരണ ക്ലാസുകൾ - അഞ്ച് ലക്ഷം
ഭിന്നശേഷി വിദ്യാർഥികൾക്ക് സ്കോളർഷിപ് - 50 ലക്ഷം
ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക് മോട്ടോർ വാഹനം - 20 ലക്ഷം
ക്ഷീര കർഷകർക്ക് കാലിത്തീറ്റയും ഇൻഷൂറൻസ് പരിരക്ഷയും - 15 ലക്ഷം
ക്രിമറ്റോറിയത്തിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ നിർമാണം (കിഫ്ബി ഫണ്ട്) - 1.25 കോടി
പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷിതമായ കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കൽ (സ്വകാര്യ പങ്കാളിത്തത്തോടെ) - 25 ലക്ഷം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story