വസ്തു നികുതി പുതുക്കാൻ മലപ്പുറം നഗരസഭ ശിപാർശ; പാർപ്പിടങ്ങൾക്ക് അടിസ്ഥാന നിരക്ക്
text_fieldsമലപ്പുറം: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നഗരസഭയിലെ കെട്ടിടങ്ങൾക്ക് വസ്തുനികുതി നിരക്കുകൾ പുതുക്കാൻ കൗൺസിൽ യോഗം ശിപാർശ ചെയ്തു. ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗമാണ് ശിപാർശ നൽകിയത്. പാർപ്പിടം, സർക്കാർ-സ്വകാര്യ കെട്ടിടങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, ആശുപത്രികൾക്കടക്കം പുതുക്കിയ നിരക്ക് ബാധകമായിരിക്കും.
നികുതി നിരക്ക് സംബന്ധിച്ച് ആക്ഷേപങ്ങളുണ്ടെങ്കിൽ അറിയിക്കാനും നഗരസഭ സംവിധാനമൊരുക്കും. കൗൺസിൽ നിർദേശപ്രകാരം പാർപ്പിട ആവശ്യത്തിനായി ഉപയോഗിക്കുന്നവക്ക് സ്ക്വയർ മീറ്ററിന് എട്ട് രൂപയാകും നിരക്ക്. ഹോംസ്റ്റേകൾക്ക് 10 രൂപ, സ്വകാര്യ ഹോസ്റ്റലുകൾക്ക് 60, റിസോർട്ടുകൾക്ക് 100, 300 ചതുരശ്ര മീറ്റർ വരെയുള്ള ലോഡ്ജ് -ഹോട്ടലുകൾ -മറ്റു പ്രത്യേക പാർപ്പിടാവശ്യത്തിനുള്ളവക്ക് 70, 300 ചതുരശ്ര മീറ്ററിന് മുകളിലുള്ള ലോഡ്ജ് -ഹോട്ടലുകൾ -മറ്റു പ്രത്യേക പാർപ്പിടാവശ്യത്തിനുള്ളവക്ക് 75, പരമ്പരാഗത വ്യവസായ യൂനിറ്റുകൾക്ക് 17, കോഴി വളർത്തൽ -പട്ടുനൂർ ഷെഡ് -സ്റ്റോറേജ് ഷെഡ് എന്നിവക്ക് 15, ഇഷ്ടികച്ചൂള, തടിമിൽ എന്നിവക്ക് 35, എം.എസ്.എം.ഇ ആക്ട് 2006 പ്രകാരമുള്ള സൂക്ഷ്മ വ്യവസായങ്ങൾക്ക് 13, ചെറുകിട വ്യവസായങ്ങൾ 13, ഇടത്തരം വ്യവസായങ്ങൾക്ക് 25, ഇതര വ്യവസായങ്ങൾക്ക് 75, വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ളതിന് എട്ട്, ആശുപത്രികൾക്ക് 30, അമ്യൂസ്മെന്റ് പാർക്കുകൾക്ക് 50, മൊബൈൽ ടെലിഫോൺ ടവറുകൾക്ക് 700, ടെലി കമ്യൂണിക്കേഷൻ പോളുകൾക്ക് 600, വാണിജ്യ ആവശ്യത്തിന് 100 ചതുരശ്ര മീറ്റർ വരെയുള്ളതിന് 65, വാണിജ്യ ആവശ്യത്തിന് 100 മുതൽ 500 ചതുരശ്ര മീറ്റർ വരെ 100, വാണിജ്യ ആവശ്യത്തിന് 500 ചതുരശ്ര മീറ്ററിന് മുകളിൽ 110, മാളുകൾക്ക് 150, ബങ്കുകൾ -പെട്ടിക്കടകൾ 17, കൺവെൻഷൻ സെന്ററുകൾ -സിനിമ തിയറ്റർ -ഓഡിറ്റോറിയം 55, സർക്കാർ ഓഫിസുകൾ 17, മറ്റ് ഓഫിസ് കെട്ടിടങ്ങൾക്ക് 65, ഗോഡൗൺ 500 ചതുരശ്ര മീറ്റർ വരെ 80, ഗോഡൗൺ 500 ചതുരശ്ര മീറ്ററിന് മുകളിൽ 100, സ്വിമ്മിങ് പൂളുകൾ -ജിംനേഷ്യങ്ങൾ -ടർഫുകൾ 50, ആയുർവേദ സുഖചികിത്സ കേന്ദ്രങ്ങൾ 200 എന്നിങ്ങനെയാണ് നിരക്കുകൾ. നിരക്കുകൾ യോഗം ചർച്ച ചെയ്ത് അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.