മലപ്പുറം സബ് രജിസ്ട്രാർ ഒാഫിസ് സ്വന്തം കെട്ടിടമുണ്ടായിട്ടും വാടക കെട്ടിടത്തിൽതന്നെ
text_fieldsമലപ്പുറം: പുതിയ കെട്ടിടത്തിെൻറ ഉദ്ഘാടനം കഴിഞ്ഞെങ്കിലും മലപ്പുറം സബ് രജിസ്ട്രാര്‍ ഓഫിസിെൻറ പ്രവര്‍ത്തനം ഇപ്പോഴും പഴയ സ്ഥലത്തുതന്നെ. സ്വന്തമായി കെട്ടിടമായിട്ടും മുണ്ടുപറമ്പിലെ വാടക കെട്ടിടത്തിലാണ് ഇപ്പോഴും കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കോട്ടപ്പടിയിലെ പുതിയ കെട്ടിടത്തില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് പ്രശ്നത്തിന് കാരണം.
2021 ഫെബ്രുവരി 23നാണ് ആധുനിക രീതിയുള്ള കെട്ടിടം ഉദ്ഘാടനം ചെയ്തത്. െതരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നില്‍ കണ്ടാണ് ഓഫിസ് വേഗത്തില്‍ ഉദ്ഘാടനം ചെയ്തത്. കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ മലപ്പുറം കോട്ടപ്പടി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപത്താണ് കെട്ടിടം.
പഴയ ഓഫിസിെൻറ സ്ഥലത്താണ് പുതിയത് പണിതത്. മുണ്ടുപറമ്പ്-കാവുങ്ങല്‍ ബൈപാസിലെ കെട്ടിടത്തിലാണ് ഇപ്പോഴും താൽക്കാലികമായി ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഉദ്ഘാടനം കഴിഞ്ഞിട്ടും ഓഫിസ് മാറാനുള്ള ഭാഗ്യം കേന്ദ്രത്തിലെ ജീവനക്കാര്‍ക്കില്ല. കിഫ്ബിയില്‍നിന്ന് രണ്ടുകോടി ചെലഴിച്ചാണ് രണ്ടുവര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കിയത്. 2019 ജൂലൈ 14നായിരുന്നു നിര്‍മാണം തുടങ്ങിയത്. മൂന്നുനിലകളിലാണ് കെട്ടിടം.
വിശാലമായ പാര്‍ക്കിങ്, കാത്തിരിപ്പുമുറി, ശൗചാലയം എന്നിവ കോട്ടപ്പടിയിലെ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയില്‍ ആധുനികവത്കരിച്ച ഓഫിസ്, രണ്ടാംനിലയില്‍ രേഖകള്‍ സൂക്ഷിക്കാനുള്ള സൗകര്യം, മൂന്നാംനിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുമുണ്ട്. ഏകദേശം 5,000ത്തോളം ആധാരങ്ങളും 7,000ത്തോളം ബാധ്യതാ സര്‍ട്ടിഫിക്കറ്റുകളും ഈ ഓഫിസില്‍ ഒരുവര്‍ഷം രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. മലപ്പുറം, മേല്‍മുറി, പാണക്കാട്, പൊന്മള, കോഡൂര്‍ എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്നതാണ് മലപ്പുറം സബ് രജിസ്ട്രാര്‍ ഓഫിസ്. കൂടാതെ ഒതുക്കുങ്ങലിെൻറ ഒരുഭാഗവും ഉള്‍പ്പെടുന്നു. 1883 മുതലുള്ള രേഖകള്‍ മലപ്പുറം ഓഫിസിലുണ്ട്. അതിനാല്‍ രേഖകള്‍ സൂക്ഷിക്കാന്‍ വലിയ സൗകര്യംതന്നെ പുതിയ കേന്ദ്രത്തില്‍ അധികൃതര്‍ ഒരുക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.