മലപ്പുറം: ഡി.സി.സിയുടെ പുതിയ പ്രസിഡൻറായി 36കാരനായ വി.എസ്. ജോയി ചുമതലയേറ്റു
text_fieldsമലപ്പുറം: പ്രവർത്തകർ തീർത്ത ആവേശത്തിൽ ജില്ലയുടെ കോൺഗ്രസിെൻറ അമരത്തേക്ക് വി.എസ്. ജോയി. ചൊവ്വാഴ്ച രാവിലെ 11ഒാടെയാണ് ഡി.സി.സിയുടെ പുതിയ പ്രസിഡൻറായി 36കാരനായ ജോയി ചുമതല ഏറ്റെടുത്തത്.
മുൻ പ്രസിഡൻറ് വി.വി. പ്രകാശിെൻറ നിര്യാണത്തെ തുടർന്ന് ദീർഘകാലം പ്രസിഡൻറ് സ്ഥാനം വഹിച്ചിരുന്ന ഇ. മുഹമ്മദ് കുഞ്ഞിക്കായിരു ന്നു താൽക്കാലിക ചുമതല. ഇദ്ദേഹത്തിൽനിന്നാണ് േജായി സ്ഥാനം ഏറ്റെടുത്തത്.
പുതിയ പ്രസിഡൻറിെൻറ സ്ഥാനാരോഹണ ചടങ്ങ് ആഘോഷമാക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കോൺഗ്രസ് പ്രവർത്തകർ രാവിലെ തന്നെ ഡി.സി.സി ഒാഫിസിലെത്തിയിരുന്നു. ബൂത്ത്തലം മുതല്‍ ജില്ലതലം വരെയുള്ള ഭാരവാഹികളും പ്രവര്‍ത്തകരുമാണ് എത്തിയത്. ഇതോടെ ഓഫിസും പരിസരവും നിറഞ്ഞു.
ഉദ്ഘാടന ചടങ്ങ് നടക്കുന്ന ഹാളിനുള്ളിലും പ്രവര്‍ത്തകര്‍ തിങ്ങിനിറഞ്ഞു. മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിനെ രാവിലെ വീട്ടിൽ സന്ദർശിച്ച ശേഷമാണ് ജോയി മലപ്പുറത്ത് എത്തിയത്. ഡി.സി.സി പ്രസിഡൻറ് പട്ടിക പുറത്തുവന്നതിന് ശേഷം രണ്ടാം തവണയാണ് ജോയി അദ്ദേഹത്തെ നേരിൽ പോയി കാണുന്നത്.
തുടർന്ന് ഒാഫിസിൽ നടന്ന ചടങ്ങിൽ ഇ. മുഹമ്മദ് കുഞ്ഞിയിൽനിന്ന് മിനിറ്റ്സ് ബുക്ക് ഏറ്റുവാങ്ങി ഒൗദ്യോഗികമായി സ്ഥാനം ഏറ്റെടുത്തു. നിലമ്പൂർ വെള്ളിമുറ്റം സ്വദേശിയായ ജോയി കെ.പി.സി.സി ജനറൽ സെക്രട്ടറി, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ്, കെ.എസ്.യു സംസ്ഥാന സെക്രട്ടറി, കെ.എസ്.യു മലപ്പുറം ജില്ല സെക്രട്ടറി, ജില്ല വൈസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2016ലെ തെരഞ്ഞെടുപ്പിൽ മലമ്പുഴയിൽ മത്സരിച്ചു.
വെല്ലുവിളികളേറെ
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഡി.സി.സി പ്രസിഡൻറായി ചുമതല ഏറ്റെടുത്ത ജോയിയുടെ മുന്നിൽ വെല്ലുവിളികളേറെ. പതിവ് ലംഘിച്ച് േജായിക്ക് പ്രസിഡൻറ് സ്ഥാനം നൽകുന്നതിനെതിരെ ഡി.സി.സി ഭാരവാഹികളിൽ നിന്നടക്കം ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ, സ്ഥാനാരോഹണ ചടങ്ങിൽ ജില്ലയിലെ മുതിർന്ന നേതാക്കളെല്ലാം എത്തിയത് പാർട്ടി നേതൃത്വത്തിന് ആശ്വാസമായി. പ്രസിഡൻറ് സ്ഥാനത്തിനായി രംഗത്തുണ്ടായിരുന്ന ആര്യാടൻ ഷൗക്കത്ത് ചടങ്ങിനെത്തുകയും ആര്യാടൻ മുഹമ്മദ് ഒാൺലൈൻ മുഖേന ആശംസകൾ നൽകിയതും ശ്രദ്ധേയമായി. അേതസമയം, പാർട്ടി പ്രസിഡൻറ് എന്ന പദവിയിൽ ജോയിക്ക് വെല്ലുവിളികളേറെയാണ്. ജില്ല കോൺഗ്രസ് കമ്മിറ്റിയിൽ എതിർപ്പ് ഉയർത്തിയവരെ ഒപ്പം നിർത്തുകയാണ് പ്രധാന വിഷയം. കൂടാതെ, ജില്ലയിൽ വിവിധ ഭാഗങ്ങളിൽ പാർട്ടിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും വേണം. പ്രാദേശികതലത്തിൽ വർഷങ്ങളായി ലീഗും കോൺഗ്രസും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരിഹരിക്കാൻ മുൻ പ്രസിഡൻറ് വി.വി. പ്രകാശിന് സാധിച്ചിരുന്നു. പൊന്മുണ്ടം പഞ്ചായത്തിൽ ഉൾപ്പെെട ചിലയിടങ്ങളിൽ ഇപ്പോഴും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. കൂടാതെ, നിലമ്പൂർ നഗരസഭയിൽ പാർട്ടിക്കുള്ളിൽ തന്നെയുള്ള വിഷയങ്ങൾക്കും പരിഹാരം കണ്ടെത്തേണ്ടതുണ്ട്. ഇതിന് മുതിർന്ന നേതാക്കളുടെ അടക്കം പിന്തുണയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.