ലോകകപ്പിനെ വരവേറ്റ് ജില്ല; ആവേശത്തിന് കിക്കോഫ്
text_fieldsമലപ്പുറം: ഖത്തറിൽ ലോകകപ്പ് ഫുട്ബാളിന് വിസിൽ മുഴങ്ങിയതോടെ ജില്ലയിലെ ആരാധകരുടെ ആവേശത്തിനു കിക്കോഫ്. ഖത്തർ -ഇക്വഡോർ ആദ്യ മത്സരത്തിനുതന്നെ വലിയ വരവേൽപാണ് ലഭിച്ചത്. മത്സരം വീക്ഷിക്കുന്നതിനായി ക്ലബുകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ബിഗ് സ്ക്രീനും പ്രൊജക്ടറും അടക്കമുള്ള സംവിധാനം ഒരുക്കിയിരുന്നു. ലോകകപ്പ് അടുത്തതോടെ എൽ.ഇ.ഡി ബിഗ് സ്ക്രീനടക്കം മികച്ച ബുക്കിങ്ങാണ് കിട്ടിയത്.
കൂടാതെ സ്വകാര്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും കളി കാണാൻ അവസരം ഒരുക്കിയിരുന്നു. പ്രധാന നഗരങ്ങളിലെല്ലാം ഫാൻ കോർണർ ഒരുക്കി ആരാധകർ മത്സരം കാണാൻ അവസരം ഒരുക്കിയിരുന്നു. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ കളികാണാനായി നിരന്ന് സ്ക്രീനുകൾക്ക് മുന്നിലുണ്ടായിരുന്നു. ഉദ്ഘാടനം കാണാൻ സ്ക്രീനിന് മുന്നിൽ ആരാധകർ കാത്തുനിന്നു. ചിലയിടങ്ങളിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് തങ്ങളുടെ ആവേശം അറിയിച്ചത്.
ഇംഗ്ലണ്ടിന്റെ ജയം പ്രതീക്ഷിച്ച് ആരാധകർ
മലപ്പുറം: ജില്ലയിൽ ഏറെ ആരാധകരുള്ള ഇംഗ്ലണ്ട് തിങ്കളാഴ്ച ഇറാനുമായി ഏറ്റുമുട്ടും. വലിയ പ്രതീക്ഷയിലാണ് ആരാധകർ. വിജയത്തോടെ ഇംഗ്ലണ്ട് ലോകകപ്പ് മിന്നുന്ന പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മികച്ച കളികാണാൻ കഴിയുമെന്നതാണ് ഫുട്ബാൾ ആരാധകർ കാത്തിരിക്കുന്ന ഘടകം. കൂടാതെ ഭേദപ്പെട്ട ആരാധകരുള്ള ഹോളണ്ട് സെനഗലുമായി ഏറ്റുമുട്ടുന്നത് കാണാനും സ്ക്രീനിൽ മുന്നിൽ ആരാധകരുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.