വന്യജീവി സംഘർഷം; മലപ്പുറം ജില്ലയിൽ 13 വർഷത്തിനിടെ മരിച്ചത് 112 പേർ
text_fieldsമലപ്പുറം: വനം-വന്യജീവി വകുപ്പിന്റെ കണക്ക് പ്രകാരം 13 വർഷത്തിനിടെ വന്യജീവി സംഘർഷത്തിൽ ജില്ലയിൽ മരണപ്പെട്ടത് 112 പേർ. പാമ്പുകടിയേറ്റുള്ള മരണം ഉൾപ്പടെയാണിത്. ഫോറസ്റ്റ് സ്റ്റേഷൻ-സെക്ഷൻ പരിധികളിൽ കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷനിലാണ് കൂടുതൽ മരണം. 51 പേരാണ് ഇവിടെ മരിച്ചത്. രണ്ടാം സ്ഥാനത്തുള്ള കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിൽ 24 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. എടക്കോട് ഫോറസ്റ്റ് സ്റ്റേഷനിൽ 10 മരണങ്ങളുണ്ടായി. ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആറ്, പോത്തുകൽ-നെല്ലിക്കുത്ത് എന്നീ ഫോറസ്റ്റ് സ്റ്റേഷനുകളിലും വെള്ളുവശ്ശേരി സെക്ഷനിലും നാല് വീതം, അകമ്പാടം ഫോറസ്റ്റ് സ്റ്റേഷൻ-പനയങ്ങോട് സെക്ഷൻ എന്നിവിടങ്ങളിൽ മൂന്ന് വീതം, കാഞ്ഞിരപ്പുഴ-വാണിയമ്പുഴ-പടുക്ക-നെടുങ്കയം എന്നിവിടങ്ങളിൽ ഓരോ മരണങ്ങളും റിപ്പോർട്ട് ചെയ്തു.
വന്യജീവികളുടെ കടന്നുകയറ്റത്തിൽ 13 വർഷത്തിനിടെ 2,976 പേർക്കാണ് വകുപ്പ് ധനസഹായം നൽകിയത്. കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ കൃഷി നാശത്തിന് ധനസഹായം വിതരണം ചെയ്തത്. 676 പേർക്ക് ഇവിടെ സഹായം നൽകി. രണ്ടാം സ്ഥാനത്തുള്ള കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷനിൽ 561 പേർക്ക് ധനസഹായം നൽകി. ചക്കിക്കുഴി 425, കാഞ്ഞിരപ്പുഴ 378, എടക്കോട് 298, അകമ്പാടം 181, വെള്ളുവശ്ശേരി 179, പോത്തുകൽ 139, പനങ്ങോട് 79, നെല്ലിക്കുത്ത് 60 എന്നിങ്ങനെയാണ് ധനസഹായം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.