മലയാള സർവകലാശാല സംവരണ അട്ടിമറി മാർച്ചും ഉപരോധവുമായി വിദ്യാർഥി സംഘടനകൾ
text_fieldsതിരൂർ: സംവരണവും മെറിറ്റും കാറ്റിൽപറത്തിയാണ് മലയാള സർവകലാശാല നിയമനങ്ങൾ നടത്തി മുന്നോട്ട് പോകുന്നതെന്ന് ആരോപിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സർവകലാശാലയിലേക്ക് മാർച്ച് നടത്തി. നിലവിലെ മലയാള സർവകലാശാല വൈസ് ചാൻസലറും അദ്ദേഹത്തിെൻറ പി.എ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ചാർജ് വഹിക്കുന്ന സമയംതൊട്ടാണ് അധ്യാപക നിയമന അട്ടിമറി ആരംഭിച്ചതെന്നും ആ കൂട്ടുകെട്ട് തന്നെയാണ് മലയാള സർവകലാശാലയിലും നിയമന അട്ടിമറി നടത്തുന്നതെന്നും സമരം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ് പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡൻറ് ശറഫുദ്ദീൻ പിലാക്കൽ അധ്യക്ഷ വഹിച്ചു. ലത്തീഫ് തുറയൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ഫാരിസ് പൂക്കോട്ടൂർ, സംസ്ഥാന സെക്രട്ടറി അഷ്ഹർ പെരുമുക്ക്, ജില്ല പ്രസിഡൻറ് കബീർ മുതുപറമ്പ്, ജനറൽ സെക്രട്ടറി വി.എ. വഹാബ്, കമറുസമാൻ മൂർഖത്ത്, അഡ്വ. മുസമ്മിൽ, ഷഫീക്ക് കുട്ടായി, റഷാദ് എന്നിവർ സംസാരിച്ചു.
തിരൂർ: മലയാള സർവകലാശാലയിലെ സംവരണ തത്ത്വങ്ങൾ (റോസ്റ്റർ) അട്ടിമറിച്ച് നടത്തിയ അസിസ്റ്റൻറ്, അസോസിയേറ്റ് പ്രഫസർ നിയമനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഫ്രറ്റേണിറ്റി മുവ്മെൻറ് ജില്ല കമ്മിറ്റി. സംവരണ അട്ടിമറിയിൽ ഫ്രറ്റേണിറ്റി സർവകലാശാല ഉപരോധിച്ച് പ്രതിഷേധിച്ചു.
ജില്ല വൈസ് പ്രസിഡൻറ് സൽമാൻ താനൂർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രേട്ടറിയറ്റ് അംഗം സാബിഖ് വെട്ടം അധ്യക്ഷത വഹിച്ചു. തിരൂർ മണ്ഡലം പ്രസിഡൻറ് ഉസാമ, അഫ്ലഹ്, സമീജ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.