മധുരമുള്ള ഓർമകൾ പങ്കുവെച്ച് അവർ ഒത്തുചേർന്നു
text_fieldsമഞ്ചേരി: ചിരട്ടക്കയിലും മരച്ചട്ടുകവും സമ്മാനമായി നൽകി മഞ്ചേരി ഗവ. കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവ വിദ്യാർഥി സംഗമം. വ്യവസായ ഭവനിലാണ് 39 വർഷം മുമ്പ് പഠിച്ചിറങ്ങിയവർ 39 വർഷം മുമ്പത്തെ ഓർമകൾ പങ്കുവെച്ച് ഒത്തുചേർന്നത്. മഞ്ചേരിയിൽ നടന്നുവരുന്ന കുടുംബശ്രീ ഭക്ഷ്യമേളയിൽനിന്നാണ് സമ്മാനമായി നൽകിയ കയിലും ചട്ടുകവും വാങ്ങിയത്. കുത്തുകൽറോഡിൽ ഏറെക്കാലം പ്രവർത്തിച്ചിരുന്ന ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിപ്ലോമ ഇൻ ടൈപ്റൈറ്റിങ് ആൻഡ് ഷോർട്ട് ഹാൻഡ് കോഴ്സിന്റെ പ്രഥമ ബാച്ചിലെ പഠിതാക്കളായിരുന്നു ഇവർ.
അധ്യാപക- ജീവനക്കാരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് സംഗമത്തിന് തുടക്കം കുറിച്ചത്. പoനശേഷമുള്ള ആദ്യ വിവാഹിതക്കും ആദ്യ കുഞ്ഞിന് പിറവി നൽകിയതിനും ഏറ്റവും കൂടുതൽ പേരക്കുട്ടികൾ ഉള്ളവർക്കുമുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുള്ള അധ്യാപകരെ നേരിൽക്കണ്ട് ആദരിക്കാനായുള്ള യാത്രയും ചികിത്സക്കും മറ്റുമുള്ള സഹായ പദ്ധതികൾക്കും സംഗമം രൂപം നൽകി. പുൽപറ്റ ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ സി. മാധവൻ ഉദ്ഘാടനം ചെയ്തു. മോഹൻദാസ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ മംഗലശ്ശേരി മുൻകാല പ്രവർത്തനങ്ങൾ വിശദീകരിച്ചു. എം. അബൂബക്കർ സ്വാഗതവും അല്ലിപ്ര ശൈലജ നന്ദിയും പറഞ്ഞു. നാസർ മുതേരി, സുരേന്ദ്രൻ പുള്ളക്കാട്ട്, കെ.എൻ. നാരായണൻ, ശ്രീനാരായണൻ, അനിൽ തയ്യിൽ, റജി ഏബ്രഹാം എന്നിവർ നേതൃത്വം നൽകി. പ്രദീപ് പരുത്തിക്കാട്, കെ. അഞ്ജനാവതി എന്നിവർ കവിതകളും രവി അരങ്ങോടൻ, രവീന്ദ്രൻ മംഗലശ്ശേരി എന്നിവർ ഗാനങ്ങളും ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.