മദ്യ വിൽപനക്കിടെ ഓട്ടോ ഡ്രൈവർ പിടിയിൽ
text_fieldsമഞ്ചേരി: ഓട്ടോയിൽ മദ്യം വിൽക്കുന്നതിനിടെ ഓട്ടോ ഡ്രൈവർ മഞ്ചേരി എക്സൈസിെൻറ പിടിയിൽ. പാണ്ടിക്കാട് വെട്ടിക്കാട്ടിരി വളരാട് കുന്നത്ത് പറമ്പിൽ വീട്ടിൽ ഗോപിയാണ് (43) പിടിയിലായത്.
ഓട്ടോയും 11 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവും കസ്റ്റഡിയിലെടുത്തു. മഞ്ചേരി റേഞ്ച് ഇൻസ്പെക്ടർ ഇ. ജിനീഷും സംഘവും പാണ്ടിക്കാട് വളരാട് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. മഞ്ചേരി, മലപ്പുറം, പെരിന്തൽമണ്ണ, മണ്ണാർക്കാട് എക്സൈസ് ഓഫിസുകളിൽ നിരവധി അബ്കാരി കേസുകളിൽ പ്രതിയാണിയാൾ.
പ്രിവൻറിവ് ഓഫിസർ പി.ഇ. ഹംസ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.കെ. സതീഷ്, കെ.പി. സാജിദ്, ഷിനു ചന്ദ്രൻ, വനിത സി.ഇ.ഒ കെ.പി. ധന്യ, എക്സൈസ് ഡ്രൈവർ സവാദ് നാലകത്ത് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.