ജാമ്യത്തിലിറങ്ങി കഞ്ചാവ് വിൽപന; മേലാറ്റൂർ സ്വദേശി പിടിയിൽ
text_fieldsമഞ്ചേരി: കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയയാൾ വീണ്ടും കഞ്ചാവുമായി പിടിയിൽ. കുപ്രസിദ്ധ ലഹരിമരുന്ന് കടത്ത് സംഘത്തലവൻ മേലാറ്റൂർ സ്വദേശി ഏരിക്കുന്നൻ പ്രദീപ് എന്ന മേലാറ്റൂർ കുട്ടനെയാണ് (47) ജില്ല ആൻറി നർക്കോട്ടിക്ക് സ്ക്വാഡും മഞ്ചേരി പൊലീസും ചേർന്ന് പിടികൂടിയത്. നാല് കിലോ കഞ്ചാവും കടത്താനുപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേരിയിലെ ചെറുകിട കച്ചവടക്കാർക്ക് വിതരണത്തിനായി എത്തിയപ്പോഴാണ് പാളിയപറമ്പ് ഗ്രൗണ്ടിനടത്തുെവച്ച് പ്രതിയെ പിടികൂടിയത്.
മേലാറ്റൂർ പൊലീസ് കഞ്ചാവുമായി ഇയാളെ കഴിഞ്ഞ ജനുവരിയിൽ പിടികൂടിയിരുന്നു. ഈ കേസിൽ 15 ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ഇയാളുടെ പേരിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും എക്സൈസിലുമായി പത്തോളം കഞ്ചാവ് കേസുകളും മോഷണ കേസുകളും നിലവിലുണ്ട്. 2019ൽ ആറ് കിലോ കഞ്ചാവും ഓട്ടോറിക്ഷയുമായി ജില്ല ആൻറി നർക്കോട്ടിക്ക് സ്ക്വാഡ് പ്രതീപിനെ മഞ്ചേരിയിൽനിന്ന് പിടികൂടിയിരുന്നു.
ജില്ല പോലീസ് മേധാവി എസ്. സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ മലപ്പുറം നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ്, മലപ്പുറം ഡിവൈ.എസ്.പി സുദർശൻ എന്നിവരുടെ നിർദേശപ്രകാരം മഞ്ചേരി ഇൻസ്പെക്ടർ കെ.പി. അഭിലാഷിെൻറ നേതൃത്വത്തിൽ ജില്ല ആൻറി നർക്കോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, മഞ്ചേരി സ്റ്റേഷനിലെ എസ്.ഐ ജമേഷ്, എ.എസ്.ഐ സുഭാഷ്, ശശികുമാർ ഹരിലാൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.