മഞ്ചേരിയിലെ പൊതുശൗചാലയങ്ങൾ അടച്ചിടൽ: മനുഷ്യാവകാശ കമീഷൻ കേസെടുത്തു
text_fieldsമഞ്ചേരി: നഗരത്തിലെ പൊതുശൗചാലയങ്ങൾ അടച്ചിട്ടതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കേസെടുത്തു. മഞ്ചേരിയുടെ പുരോഗതിക്ക് കൂട്ടായ്മ പ്രതിനിധി ഷൈൻ സത്യൻ നൽകിയ പരാതിയിലാണ് നടപടി. നേരത്തേ നഗരസഭ അധികൃതർക്ക് പരാതി നൽകിയെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് മനുഷ്യാവകാശ കമീഷനെ സമീപിച്ചത്.
മന്ത്രി എ.സി. മൊയ്തീൻ, ശുചിത്വ മിഷൻ ഡയറക്ടർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. മഞ്ചേരിയിലെ മൂന്ന് ബസ് സ്റ്റാൻഡുകളിലും പൊതുശൗചാലയങ്ങൾ ഉണ്ടെങ്കിലും ഉപയോഗയോഗ്യമല്ല. പാണ്ടിക്കാട് റോഡിലുള്ള ബസ് സ് റ്റാൻഡിലുള്ള കംഫർട്ട് സ്‌റ്റേഷൻ അടച്ചിട്ട് മാസങ്ങളായി. ഇത് യാത്രക്കാർക്ക് പുറമെ ബസ് ജീവനക്കാർക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
കച്ചേരിപ്പടിയിൽ ഐ.ജി.ബി.ടി സ്റ്റാൻഡിലെ ശൗചാലയവും പൂട്ടിയിട്ടിരിക്കുകയാണ്. ഇതോടെ നഗരത്തിലെത്തുന്ന യാത്രക്കാർക്ക് ശങ്ക തീർക്കാൻ ഇടമില്ല. പഴയ ബസ് സ് റ്റാൻഡിലെ കംഫർട്ട് സ്‌റ്റേഷൻ മലിനജലം പുറത്തേക്ക് ഒഴുകിയതോടെ അടച്ചിട്ടിരുന്നു. മെഡിക്കൽ കോളജ്, കോടതി സമുച്ചയം, താലൂക്ക് ആസ്ഥാനം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കായി ദിനംപ്രതി നിരവധി പേരാണ് മഞ്ചേരിയിൽ എത്തുന്നത്. ഇവർക്ക് പൊതുശൗചാലയം ഇല്ലെന്നാണ് പരാതി. നടപടിയില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് കൂട്ടായ്മയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.