ഗ്രൂപ്പിസവും അമിത ആത്മവിശ്വാസവും തിരിച്ചടിയാകുമെന്ന് കോൺഗ്രസ് നേതൃയോഗം
text_fieldsമഞ്ചേരി: അനാരോഗ്യകരമായ ഗ്രൂപ്പിസവും അമിതമായ ആത്മവിശ്വാസവും പാർട്ടിയെ ദുർബലപ്പെടുത്തി അപകടാവസ്ഥയിലേക്കെത്തിക്കുമെന്നും പ്രവർത്തകർ ഇക്കാര്യങ്ങളിൽ അതി ജാഗ്രത പുലർത്തണമെന്നും മഞ്ചേരി നിയോജക മണ്ഡലം കോൺഗ്രസ് നേതൃയോഗം.
തെരഞ്ഞെടുപ്പിെൻറ അവലോകനവും നിയമസഭ തെരഞ്ഞെടുപ്പിെൻറ മുന്നൊരുക്കവുമായി മഞ്ചേരി കോൺഗ്രസ് ഭവനിൽ യോഗം േചർന്നു. മണ്ഡലത്തിലെ എല്ല പഞ്ചായത്തുകളിലും നഗരസഭയിലും യു.ഡി.എഫ് നില മെച്ചപ്പെടുത്തിയതും തൃക്കലങ്ങോട് പഞ്ചായത്ത് ഇടതുപക്ഷത്തിൽനിന്ന് തിരിച്ചുപിടിച്ചതും ആശാവഹമാണെന്ന് യോഗം വിലയിരുത്തി. സർവർ തകരാറ് മൂലം കഴിഞ്ഞ കുറെ ദിവസമായി പുതിയ വോട്ടർമാരെ ചേർക്കാനായിട്ടില്ലെന്നും ഇതിന് പരിഹാരമുണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വല്ലാഞ്ചിറ ഹുസ്സൈൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.സി. വേലായുധൻ കുട്ടി, മുൻ ഡി.സി.സി ജനറൽ സെക്രട്ടറി വി. സുധാകരൻ, ഡി.സി.സി ട്രഷറർ വല്ലാഞ്ചിറ ഷൗക്കത്തലി, കെ.പി.സി.സി മെംബർ പറമ്പൻ റഷീദ്, പാണ്ടിക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ. കബീർ മാസ്റ്റർ, മണ്ഡലം പ്രസിഡൻറുമാരായ ഹനീഫ മേച്ചേരി, കെ. ജയപ്രകാശ് ബാബു, കെ.ടി. അബ്ദുല്ല, കെ. അബ്ദുൽ നാസർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.