സോപ്പുപൊടി നിർമാണ യൂനിറ്റിൽ തീപിടിത്തം
text_fieldsമഞ്ചേരി: കാവനൂർ പാലക്കാപ്പറമ്പ് മഞ്ചാലിൽ സോപ്പുപൊടി നിർമാണ യൂനിറ്റിൽ തീപിടിത്തം. ഞായറാഴ്ച പുലർച്ച നാലോടെയാണ് തീപിടിത്തമുണ്ടായത്.
കുണ്ടോടത്ത് അബ്ദുൽ ജലീലിെൻറ ഉടമസ്ഥതയിലുള്ള കുണ്ടോടത്ത് ഗ്ലോബൽ ഹോം കെയർ എന്ന സോപ്പുപൊടി നിർമാണ യൂനിറ്റാണ് അഗ്നിക്കിരയായത്.
നിർമാണം കഴിഞ്ഞ സോപ്പുപൊടി സ്റ്റോക് ചെയ്തിരുന്ന ഷെഡിലാണ് തീ പിടിച്ചത്. സ്റ്റോക് മുഴുവനായും നശിച്ചു. ഇരുമ്പ് ഷീറ്റ് മേഞ്ഞ ഷെഡിെൻറ മേൽക്കൂരയും ഏതാനും ഉപകരണങ്ങളും ഫർണിച്ചറുകളും കത്തിനശിച്ചിട്ടുണ്ട്.
മഞ്ചേരി, തിരുവാലി നിലയങ്ങളിൽനിന്നുള്ള രണ്ട് യൂനിറ്റ് അഗ്നിരക്ഷ സേന എത്തി ഒരുമണിക്കൂറോളം പ്രയത്നിച്ചാണ് തീയണച്ചത്.
സേനയുടെ ഇടപെടൽ മൂലം തൊട്ടടുത്തുള്ള അസംസ്കൃത വസ്തുക്കൾ സൂക്ഷിച്ച ഭാഗത്തേക്ക് തീ പടരുന്നത് ഒഴിവാക്കാനായി. തീപിടിത്തത്തിെൻറ കാരണം വ്യക്തമല്ല. മഞ്ചേരി അഗ്നിരക്ഷ സേന അസി. സ്റ്റേഷൻ ഓഫിസർ ഇൻചാർജ് എം. അബ്ദുൽ കരീമിെൻറ നേതൃത്വത്തിൽ എം. പ്രദീപ് കുമാർ, ഇ.എം. അബ്ദുറഫീഖ്, കെ.കെ. കൃഷ്ണകുമാർ, ഒ. സൂരജ്, പി. സുരേഷ്, പി. രാജേഷ് എന്നിവരും തിരുവാലി നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.വി. സുബ്രഹ്മണ്യെൻറ നേതൃത്വത്തിൽ എത്തിയ ഒരു യൂനിറ്റും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.