ഓൺലൈൻ പണമിടപാട്: സൂക്ഷിച്ചില്ലെങ്കിൽ പണം പോകും; ഹാക്ക് ചെയ്ത യുവാക്കൾ ലക്ഷങ്ങൾ തട്ടിയത് ഇങ്ങനെ
text_fieldsമഞ്ചേരി (മലപ്പുറം): ബാങ്ക് അക്കൗണ്ടുകളും ഭീം, ആമസോണ്‍, ഫ്ലിപ് കാര്‍ട്ട് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ പേമെൻറ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് 'മിസ്റ്റീരിയസ് ഹാക്കേഴ്സ്' സംഘം തട്ടിയത് ലക്ഷങ്ങൾ. സംഘത്തിലെ രണ്ടുപേർ കഴിഞ്ഞദിവസം മഞ്ചേരി പൊലീസിെൻറ പിടിയിലായിരുന്നു. മഞ്ചേരി സ്വദേശിയുടെ എസ്.ബി.ഐ അക്കൗണ്ടില്‍നിന്ന് ഒരുലക്ഷത്തിലേറെ രൂപ ഹാക്ക് ചെയ്ത് തട്ടിയെടുത്ത കേസില്‍ മഹാരാഷ്ട്ര താനെയില്‍ താമസിക്കുന്ന ഭരത് ഗുര്‍മുഖ് ജെതാനി (20), നവി മുംബൈയില്‍ താമസിക്കുന്ന ക്രിസ്റ്റഫര്‍ (20) എന്നിവരെയാണ് മുംബൈയില്‍നിന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം 12നായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരെൻറ അക്കൗണ്ടില്‍നിന്ന് ചെറിയ സംഖ്യകളായി പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടത് സംബന്ധിച്ച സന്ദേശങ്ങൾ കണ്ട് പരിശോധിച്ചപ്പോഴാണ് ഒരുലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്. മഞ്ചേരി പൊലീസ് സംഘം 20 ദിവസമായി മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പ്രതികളെ നിരീക്ഷിച്ച് വരുകയായിരുന്നു.
ഹാക്കിങ്ങിലൂടെ സമ്പാദിക്കുന്ന പണമുപയോഗിച്ച് ആഡംബര ജീവിതമാണ് പ്രതികള്‍ നയിച്ചിരുന്നതെന്ന് കണ്ടെത്തി. അര്‍ധരാത്രിക്ക് ശേഷം പുലര്‍ച്ച വരെയുള്ള സമയങ്ങളിലാണ് പ്രതികള്‍ അക്കൗണ്ടില്‍നിന്ന് പണം ഹാക്ക് ചെയ്തിരുന്നത്. സന്ദേശങ്ങൾ അക്കൗണ്ടുടമകൾക്ക് ലഭിക്കുമ്പോൾ അറിയാതിരിക്കാനാണ് പുലർച്ചയാക്കിയത്. നിരവധി ബാങ്ക് അക്കൗണ്ടുകളില്‍നിന്നും ഇ-വാലറ്റുകളില്‍നിന്നും ഇവര്‍ പണം ഹാക്ക് ചെയ്തതായി സൂചനയുണ്ട്. കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചുവരുകയാണ്. പ്രതികളെ മഞ്ചേരി സി.ജെ.എം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
തട്ടിപ്പ് രീതി ഇങ്ങനെ
വിവിധ ഫിഷിങ് വെബ്സൈറ്റുകള്‍ ഉപയോഗിച്ച് വ്യക്തികളുടെ ഇൻറര്‍നെറ്റ് ബാങ്കിങ് യൂസര്‍ ഐഡിയും പാസ്വേഡും പ്രതികൾ ക്രാക്ക് ചെയ്യും. പിന്നീട് ഇതുവഴി അക്കൗണ്ടിലെ പണം ഹാക്ക് ചെയ്യുകയും ആ പണം ഉപയോഗിച്ച് ഗിഫ്റ്റ് വൗച്ചറുകളും വ്യാജ വിലാസങ്ങള്‍ നൽകി വസ്തുക്കളും വാങ്ങുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ വാങ്ങുന്ന ഗിഫ്റ്റ് വൗച്ചറുകള്‍ ഓണ്‍ലൈന്‍ വഴി വിൽപന നടത്തിയാണ് പ്രതികള്‍ പണമാക്കി മാറ്റുന്നത്.
ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് പോലെയുള്ള ഇ-വാലറ്റ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് ഗിഫ്റ്റ് വൗച്ചറുകള്‍ നേരിട്ട് തട്ടിയെടുക്കുന്നുമുണ്ട്. മറ്റ് വ്യക്തികളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചെടുത്ത സിം കാര്‍ഡുകളും വ്യാജ ഐ.പി വിലാസങ്ങളും ഉപയോഗിച്ചാണ് ഇവര്‍ ഹാക്കിങ് നടത്തിയിരുന്നത്. ഏറെ നാളത്തെ ശ്രമകരമായ നീക്കത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഹാക്കിങ് ടൂള്‍സ്, ഹാക്ക് ചെയ്ത വിവരങ്ങള്‍ മുതലായവ ഷെയര്‍ ചെയ്യാൻ ഇവര്‍ നിർമിച്ച ചെയ്ത 'മിസ്റ്റീരിയസ് ഹാക്കേഴ്സ്' ഗ്രൂപ്പില്‍ ഹാക്ക് ചെയ്ത നിരവധി വ്യക്തികളുടെ യൂസര്‍ ഐഡികളും പാസ്വേഡുകളും ഷെയര്‍ ചെയ്തതായി കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.