മഴയിൽ വീട് തകർന്നു; കിടപ്പാടം നഷ്ടപ്പെട്ട് പത്മനാഭനും കുടുംബവും
text_fieldsപൂക്കോട്ടുംപാടം: ശക്തമായ മഴയിൽ വീട് ഭാഗികമായി തകർന്നു. അമരമ്പലം പഞ്ചായത്തിലെ പാറക്കപ്പാടം പാലമല ഉള്ളടൻ കുന്നൻ പത്മനാഭെൻറ വീടാണ് മഴയിൽ തകർന്നത്. കാലപ്പഴക്കം വന്ന വീടിെൻറ മുൻവശമാണ് ശക്തമായ മഴയിൽ തകർന്നത്.
മേൽക്കൂരയിലെ മരങ്ങളെല്ലാം ജീർണിച്ചും മൺകട്ടകൾ കൊണ്ട് നിർമിച്ച ഭിത്തികളും അടർന്ന് വീഴാറായ നിലയിലാണ്. തകർന്ന് വീഴാറായ ഈ വീട്ടിലാണ് പക്ഷാഘാതത്താൽ കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ട് ചികിത്സയിൽ കഴിയുന്ന പത്മനാഭനും ഭാര്യയും അർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന 85 വയസ്സുള്ള അമ്മയും താമസിച്ച് വരുന്നത്.
വീടിെൻറ ശോച്യാവസ്ഥയെ തുടർന്ന് ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ നൽകി പുതിയ വീടിനായി കാത്തിരിക്കുകയായിരുന്നു ഈ നിർധന കുടുംബം. ഓട്ടോ ഡൈവറായിരുന്ന പത്മനാഭന് രോഗത്താൽ ചലനശേഷി നഷ്ടപ്പെട്ടതോടെ ഭാര്യ വീട്ടുജോലികൾക്ക് പോയാണ് കുടുംബം പോറ്റുന്നതും ഇവർക്കാവശ്യമായ ചികിത്സക്കുള്ള പണം കണ്ടെത്തുന്നതും. സഹായിക്കാൻ ആരെങ്കിലുമെത്തുമെന്ന പ്രതീക്ഷയിൽ ദുരിതപ്പെരുമഴയിൽ ജീവിതം തള്ളിനീക്കുകയാണ് ഈ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.