മഞ്ചേരിയിലെ ഹോട്ടലുകളിൽ പരിശോധന; പഴകിയ ഭക്ഷണം പിടികൂടി
text_fieldsമഞ്ചേരി: നഗരത്തിലെ ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണപദാർഥങ്ങളും നിരോധിത പ്ലാസ്റ്റിക് കവറുകളും പിടികൂടി. രണ്ട് ദിവസങ്ങളിലായി 16ഓളം സ്ഥാപനങ്ങളിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. പഴകിയ ചിക്കൻ, മട്ടൻ, ചപ്പാത്തി തുടങ്ങി ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങളാണ് പിടികൂടിയത്.
പിഴയടക്കാൻ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയെന്നും നിയമലംഘനം ആവർത്തിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യുന്ന നടപടിയിലേക്ക് ആരോഗ്യവകുപ്പ് നീങ്ങുമെന്നും സ്ഥിരംസമിതി അധ്യക്ഷൻ മരുന്നൻ മുഹമ്മദ് പറഞ്ഞു.
ഹെൽത്ത് സൂപ്പർവൈസർ കെ. അബ്ദുൽ കരീം, ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് ടു സി.എസ്. ബിജു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.കെ. സുബറാം, ടി. അബ്ദുൽ റഷീദ്, പി.വി. സതീഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.