സഹായ ഹസ്തം തേടി...
text_fieldsപൂക്കോട്ടുംപാടം: അമരമ്പലത്ത് വൃക്കകൾ തകരാറിലായ രണ്ട് രോഗികളുടെ ശസ്ത്രക്രിയക്ക് തുക കണ്ടെത്താനുള്ള ധനസമാഹരണത്തിന് തുടക്കം കുറിച്ചു. കവളമുക്കട്ട താഴെകുളം മുഹമ്മദ് സക്കീർ, നെല്ലേങ്ങര സത്യേന്ദ്രൻ എന്നിവരുടെ വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയക്കാണ് ചികിത്സ സഹായം തേടുന്നത്. ഇവരുടെ ഭാര്യമാർ വൃക്ക ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചെങ്കിലും ശസ്ത്രക്രിയകൾക്കും തുടർമരുന്നുകൾക്കും ഏകദേശം 50 ലക്ഷത്തോളം രൂപ ആവശ്യമാണ്.
കൂലിപ്പണിയെടുത്ത് കുടുംബം പുലർത്തിയിരുന്ന ഇവർക്ക് ഇത് താങ്ങാവുന്നതിലധികമാണ്. കുടുംബത്തിെൻറ ദൈനംദിന കാര്യങ്ങൾ കഴിഞ്ഞുപോകുന്നത് നാട്ടുകാരുടെ കാര്യണ്യത്തിലാണ്. ഇവരുടെ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താൻ അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇല്ലിക്കൽ ഹുസൈൻ ചെയർമാനും വാർഡ് അംഗം കെ. രാജശ്രീ കൺവീനറും എൻ. അബ്ദുൽ മജീദ് ട്രഷററുമായി ചികിത്സ സഹായ സമിതി രൂപവത്കരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇല്ലിക്കൽ ഹുസൈനിൽനിന്ന് ട്രഷറർ എൻ. അബ്ദുൽ മജീദ് ആദ്യ തുക ഏറ്റുവാങ്ങി.
വാർഡ് അംഗം കെ. രാജശ്രീ, കെ.എം. ബഷീർ, അസീസ് കെ. ബാബു, കെ. സുനിൽ ബാബു, കെ. നാസർ, സൈനുദ്ദീൻ
തുടങ്ങിയവർ സംബന്ധിച്ചു.
സക്കീർ, സത്യേന്ദ്രൻ വൃക്ക മാറ്റിവെക്കൽ സഹായ നിധിക്ക് 17010200002004 നമ്പറിൽ (IFSC CODE FERL0001701) ഫെഡറൽ ബാങ്ക് പൂക്കോട്ടുംപാടം ശാഖയിൽ അക്കൗണ്ട് തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.