കലക്ടറേ... ഇത് കലക്കി
text_fieldsമഞ്ചേരി: കോവിഡിനെ അതിജീവിക്കാൻ മുന്നിൽനിന്ന് നയിച്ച് ജില്ല കലക്ടർ. ദേശീയ സന്നദ്ധ രക്തദാന ദിനത്തില്‍ പ്ലാസ്മ ദാനം ചെയ്താണ് ജില്ല കലക്ടര്‍ കെ. ഗോപാലകൃഷ്ണനും സഹപ്രവർത്തരും മാതൃക തീർത്തത്. അസി. കലക്ടര്‍ വിഷ്ണുരാജ്, ഗണ്മാന് ടി. വിനു, ഡ്രൈവര്‍ കെ.എം. പ്രസാദ് എന്നിവരും കലക്ടര്‍ക്കൊപ്പം സ്വയം സന്നദ്ധരായി മഞ്ചേരി മെഡിക്കല്‍ കോളജിലെത്തി പ്ലാസ്മ നല്കി. ജില്ലയില്‍ കാറ്റഗറി സി കാറ്റഗറി വിഭാഗത്തിൽപെട്ട രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് അതിജീവിച്ചവരെല്ലാം പ്ലാസ്മ നല്കാന് സന്നദ്ധരാവണമെന്ന് കലക്ടര്‍ അഭ്യർഥിച്ചു.
ആഗസ്റ്റ് 14നാണ് ജില്ല കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 22ന് കോവിഡ് പരിശോധന ഫലം നെഗറ്റിവായി. കോവിഡ് രോഗാണുവിനെതിരായ ആൻറിബോഡി കോവിഡ് വിമുക്തരുടെ പ്ലാസ്മയില്‍നിന്ന് ലഭ്യമാവും. കോവിഡ് ഭേദമായി 28 ദിവസം മുതല്‍ നാലുമാസം വരെയുള്ള കാലയളവിലാണ് ഒരു വ്യക്തിയില്‍നിന്ന് പ്ലാസ്മ ശേഖരിക്കുന്നത്. ഇത് ഒരുവര്‍ഷം വരെ സൂക്ഷിച്ച് വെക്കാന്‍ സാധിക്കും.
ചടങ്ങിൽ സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ഷീന ലാല്‍, ഡോ. ഇ. അഫ്സല്, നോഡല്‍ ഓഫിസര്‍ ഡോ. പി. ഷിനാസ് ബാബു, ആര്.എം.ഒ സഹീര്‍ നെല്ലിപ്പറമ്പന്‍, ഡോ. പ്രവീണ, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.