മഴയിൽ മലിനജലം റോഡിൽ; മേഞ്ചരിയിൽ യാത്രക്കാർ ദുരിതത്തിൽ
text_fieldsമഞ്ചേരി: നിലമ്പൂർ റോഡിൽ ഓടയിൽനിന്ന് മലിനജലം പുറത്തേക്കൊഴുകിയത് മഞ്ചേരിയിൽ യാത്രക്കാരെ ദുരിതത്തിലാക്കി. ശനിയാഴ്ച ഉച്ചക്ക് ശേഷമുണ്ടായ അപ്രതീക്ഷിത മഴയിലാണ് മലിനജലം റോഡിലൂടെ പരന്നൊഴുകിയത്. കറുത്ത നിറത്തിലുള്ള ദുർഗന്ധം വമിക്കുന്ന ജലമായിരുന്നു. വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും ഇത് പ്രയാസം സൃഷ്ടിച്ചു. വാഹനങ്ങൾ കടന്നുപോകുന്ന സമയത്ത് വ്യാപാര സ്ഥാപനങ്ങളിലേക്ക് മലിനജലം തെറിച്ചു.
ഓടകള്‍ ശുചീകരിക്കാത്തതും പ്രതിസന്ധിക്ക് കാരണമായി. നിലമ്പൂർ റോഡിൽ ചെറിയ മഴ പെയ്താല്‍പോലും ഓടകള്‍ നിറഞ്ഞൊഴുകുന്ന സ്ഥിതിയാണ്. നേരത്തെ ജസീല ജങ്ഷനിലും വെള്ളം കെട്ടിനിന്നിരുന്നു. എന്നാൽ, ഓട നവീകരിച്ചതോടെ പ്രശ്നത്തിന് പരിഹാരമായി. നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണത്തിെൻറ ഭാഗമായി ഓടകൾ നവീകരിക്കുന്നുണ്ട്. എന്നാൽ, നിലമ്പൂർ റോഡിലെ ഓടകൾ പഴയ പോലെ തന്നെയാണ്. അടിയന്തരമായി നവീകരിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.