രക്തബന്ധ വളർത്തുപരിചരണ പദ്ധതി: ആറ് കുട്ടികൾക്ക് സുരക്ഷിത കേന്ദ്രമൊരുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റി
text_fieldsമഞ്ചേരി: രക്തബന്ധ വളർത്തുപരിചരണ പദ്ധതിയിലൂടെ (കിൻഷിപ്പ് ഫോസ്റ്റർ കെയർ) ഒരു കുടുംബത്തിലെ അഞ്ച് കുട്ടികളടക്കം ആറ് പേർക്ക് സുരക്ഷിതകേന്ദ്രമൊരുക്കി നൽകി ചൈൽഡ് വെൽഫെയർ കമ്മിറ്റി.
പൊന്നാനി സ്വദേശികളായ 11,10, എട്ട്, ആറ്, നാല് വയസ്സ് പ്രായമുള്ള കുട്ടികളെയാണ് പദ്ധതിയിലൂടെ ബന്ധുക്കൾക്ക് കൈമാറിയത്. അനാഥരായ കുട്ടികൾക്ക് ബന്ധുക്കളിലൂടെ തന്നെ പുനരധിവാസം ഉറപ്പിക്കുന്നതാണ് പദ്ധതി.
സ്വത്ത് തർക്കത്തെതുടർന്ന് അനാഥരായ കുട്ടികളെയാണ് കൈമാറിയത്. പിതാവിെൻറ സഹോദരൻ തന്നെയാണ് ഇവരെ ഏറ്റെടുത്തത്.
വർഷത്തിൽ ഒരു തവണ കുട്ടികളെ സി.ഡബ്ല്യു.സിക്ക് മുന്നിൽ ഹാജരാക്കണം.
കുട്ടികളെ സർക്കാറിെൻറ സ്പോൺസർഷിപ്പ് പദ്ധതിയിലുൾപ്പെടുത്താൻ സമിതി ശിപാർശ ചെയ്തു.
തുടർപഠനത്തിന് സഹായം ലഭിക്കാനാണിത്. കുടുംബപരമായ കാരണങ്ങളാൽ ഉപേക്ഷിക്കപ്പെട്ട എട്ട് വയസ്സുള്ള മറ്റൊരു പെൺകുട്ടിയെയാണ് വയനാട്ടിലുള്ള ബന്ധുവിന് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.