ഉദ്ഘാടനത്തിനൊരുങ്ങി മഞ്ചേരി മെഡിക്കൽ കോളജിലെ രണ്ടു കെട്ടിടങ്ങൾ
text_fieldsമഞ്ചേരി: ഗവ. മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്കായി നിർമിക്കുന്ന ആൺകുട്ടികളുടെ ഹോസ്റ്റലിെൻറയും അധ്യാപകേതര ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സിെൻറയും നിർമാണം അവസാനഘട്ടത്തിൽ.
പ്രവൃത്തി വിലയിരുത്താൻ പ്രിൻസിപ്പലിെൻറ അധ്യക്ഷതയിൽ യോഗം ചേർന്നു. ഈ മാസം 30നകം നിർമാണം പൂർത്തിയാക്കാൻ കരാർ കമ്പനിക്ക് നിർദേശം നൽകി. നവംബർ ആദ്യവാരത്തോടെ ഉദ്ഘാടനം നടത്താനാകുമെന്നാണ് പ്രതീക്ഷ. ഇനി വയറിങ് സംബന്ധമായ ജോലികളാണ് ബാക്കിയുള്ളത്.
ഫാൻ, ലൈറ്റ് എന്നിവയും സ്ഥാപിക്കാനുണ്ട്. കെട്ടിടത്തിലേക്ക് ആവശ്യമായ വൈദ്യതി ലഭ്യമാക്കാനുള്ള നടപടിയും പുരോഗമിക്കുന്നു. 10 നിലകളുള്ള അധ്യാപകേതര ജീവനക്കാരുടെ ഹോസ്റ്റലും നാല് നിലകളുള്ള ആൺകുട്ടികളുടെ ഹോസ്റ്റലുമാണ് പൂർത്തിയായത്.
200ലധികം വിദ്യാർഥികൾക്ക് താമസിക്കാൻ ഹോസ്റ്റലിൽ സൗകര്യമുണ്ടാകും. 40 ഫ്ലാറ്റുകളാണ് ക്വാർട്ടേഴ്സിലുള്ളത്. അധ്യാപക ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സും പെൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിട നിർമാണവും പുരോഗമിക്കുന്നു. ഒമ്പത് നിലകളുള്ള കെട്ടിടത്തിൽ 350 പേർക്ക് താമസിക്കാനാകും. അധ്യാപക ക്വാർട്ടേഴ്സിൽ 35 കുടുംബങ്ങൾക്കും സൗകര്യമുണ്ടാകും. കിറ്റ്കോയുടെ മേൽനോട്ടത്തിൽ ടാൻ ബി കൺസ്ട്രക്ഷനാണ് കരാർ ഏറ്റെടുത്തത്. 69 കോടി രൂപയാണ് െചലവ്. യോഗത്തിൽ പ്രിൻസിപ്പൽ എം.പി. ശശി, അഡ്മിനിസ്ട്രേഷൻ ഓഫിസർ അബ്ദുൽ നാസർ, സീനിയർ സൂപ്രണ്ട് ബഷീർ ആലങ്ങാടൻ, കിറ്റ്കോ, ടാൻബി പ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.