മഞ്ചേരി മെഡിക്കൽ കോളജ് നിറഞ്ഞു; കോവിഡ് ചികിത്സ ഇനി മലപ്പുറത്തും
text_fieldsമലപ്പുറം: ജില്ലയിൽ കോവിഡ് രോഗികൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ മലപ്പുറത്തും ചികിത്സ ആരംഭിക്കുന്നു. മുണ്ടുപറമ്പിലെ ഗവ. കോളജിൽ ഒരുക്കിയ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ താമസിയാതെ രോഗികളെ പ്രവേശിപ്പിക്കും.
120 കിടക്കകളാണ് തയാറാക്കിയിരിക്കുന്നത്. ഇവിടെ 200 പേരെ വരെ പ്രവേശിപ്പിക്കാൻ സൗകര്യമുണ്ടെന്ന് മലപ്പുറം ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അലിഗർ ബാബു അറിയിച്ചു.
താലൂക്ക് ആശുപത്രിയിലെ ഡോക്ടറും സ്റ്റാഫ് നഴ്സുമാരുമടക്കം നാല് ആരോഗ്യപ്രവർത്തകർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്തെയും പരിസരത്തെയും വൈറസ് ബാധിതരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും മുട്ടിപ്പാലത്തെ ചികിത്സ കേന്ദ്രത്തിലുമാണ് പ്രവേശിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഇവിടെ രോഗികൾ നിറഞ്ഞതിനാൽ മറ്റു സ്ഥലങ്ങളെയും ആശ്രയിക്കുകയാണ്. താലൂക്ക് ആശുപത്രിയിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് സൗകര്യമുണ്ടെങ്കിലും പരിശോധനക്ക് ലബോറട്ടറിയില്ല. ഇതിെൻറ ഫലം വരേണ്ടത് മഞ്ചേരിയിൽനിന്നാണ്.
താലൂക്ക് ആശുപത്രിയിൽ സ്രവപരിശോധന ലാബ് തുടങ്ങണം -നഗരസഭ കൗൺസിലർമാർ
മലപ്പുറം: കോവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ മലപ്പുറം ഗവ. താലൂക്ക് ആശുപത്രിയില്‍ ആര്.ടി.പി.സി.ആര് പരിശോധന ലാബ് തുടങ്ങണമെന്ന് നഗരസഭ അംഗങ്ങൾ കൗണ്‍സിൽ യോഗത്തിൽ ആവശ്യപ്പെട്ടു.
ഇക്കാര്യം ഗൗരവമായി ആലോചിക്കണം. നിലവില്‍ സ്രവം ശേഖരിക്കുന്നുണ്ടെങ്കിലും മഞ്ചേരി മെഡിക്കല്‍ കോളജിലാണ് പരിശോധന. ഇത് ഫലം ലഭിക്കാൻ കാലതാമസമുണ്ടാക്കുന്നു. പരിഹാരം കാണാന്‍ ലാബ് സൗകര്യം താലൂക്ക് ആശുപത്രിയില്‍ ഒരുക്കണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരോട് വിഷയം ആലോചിക്കാമെന്ന് ചെയര്പേഴ്സൻ സി.എച്ച്. ജമീല ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.