മഞ്ചേരി മെഡിക്കല്‍ കോളജ്: രണ്ടാംഘട്ട വികസനത്തിന്ഭൂമി ഏറ്റെടുക്കും
text_fieldsമലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജിെൻറ രണ്ടാം ഘട്ട വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ റവന്യൂ വകുപ്പിെൻറ അനുമതി ലഭ്യമായിട്ടുണ്ടെന്നും സാമൂഹികാഘാത പഠനം നടത്താൻ നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും െഡപ്യൂട്ടി കലക്ടര്‍ (എല്‍.എ) ജില്ല വികസന സമിതി േയാഗത്തിൽ അറിയിച്ചു. നടപടി വേഗത്തിലാക്കണമെന്ന് യു.എ. ലത്തീഫ് എം.എല്‍.എ ആവശ്യപ്പെട്ടു. കിഴാറ്റൂരില്‍ നിര്‍മിക്കുന്ന പൂന്താനം സ്മാരകം മാര്‍ച്ച് മാസത്തോടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ജില്ല നിര്‍മിതി കേന്ദ്രം പ്രോജക്ട് ഓഫിസര്‍ അറിയിച്ചു.
വളാഞ്ചേരി വട്ടപ്പാറ ഫയര്‍ സ്റ്റേഷന് നിര്‍മാണത്തിന് അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ട് സംയുക്തപരിശോധന നടത്തും. പെരിന്തല്‍മണ്ണ ടൗണിലെ പട്ടാമ്പി റോഡ് ഉള്‍പ്പെടുന്ന ഭാഗം നവീകരണ പ്രവൃത്തി ആരംഭിച്ചതായി കെ.എസ്.ടി.പി എക്സി. എൻജിനീയര്‍ ജില്ല വികസന സമിതി യോഗത്തില്‍ അറിയിച്ചു.
കോഴിക്കോട് -പാലക്കാട് ദേശീയ പാതയില്‍ റിമ്പ്ള് സ്ട്രിപ് സ്ഥാപിച്ച നടപടി അപകടങ്ങള്‍ വരുത്തിവെക്കുന്നതായ പരാതികള്‍ ദേശീയപാത അതോറിറ്റിക്ക് കൈമാറിയതായി എക്സി. എൻജിനീയര്‍ അറിയിച്ചു. വള്ളിക്കുന്ന് കടലുണ്ടിക്കടവ് പാലത്തിന് സമീപം അടിഞ്ഞുകൂടിയ മണലും ചളിയും നീക്കാന്‍ 5,50,000 രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചതായി ദുരന്തനിവാരണ വിഭാഗം െഡപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളുടെ പട്ടികയില്‍ കരിപ്പൂര്‍ വിമാനത്താവളത്തെ ഉള്‍പ്പെടുത്താന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പി. അബ്ദുൽ ഹമീദ് എം.എല്‍.എ അവതരിപ്പിച്ച പ്രമേയം ജില്ല വികസനസമിതി യോഗം അംഗീകരിച്ചു. എം.എല്‍.എമാരായ ആബിദ് ഹുസൈന് തങ്ങള്‍, നജീബ് കാന്തപുരം, ടി.വി. ഇബ്രാഹിം തുടങ്ങിയവരാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചത്. ജില്ല വികസന കമീഷണര്‍ പ്രേം കൃഷ്ണന്, പി.വി. അബ്ദുൽ വഹാബ് എം.പിയുടെ പ്രതിനിധി അഡ്വ. അബു സിദ്ദീഖ്, ജില്ല കലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എ. മെഹറലി, ജില്ല പ്ലാനിങ് ഓഫിസര്‍ പി.എ. ഫാത്തിമ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.