പയ്യനാട് തോട്ടുപൊയിലിൽ ലോറി മറിഞ്ഞു
text_fieldsമഞ്ചേരി: പയ്യനാട് തോട്ടുപൊയിലിൽ മെറ്റലുമായി വന്ന ലോറി മറിഞ്ഞു. ബുധനാഴ്ച പുലർച്ച രണ്ടോടെയാണ് അപകടം. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. റോഡിന്റെ ശോച്യാവസ്ഥയാണ് അപകട കാരണമെന്ന് ചൂണ്ടിക്കാട്ടി സമീപത്തെ ക്വാറിയിൽനിന്നുള്ള മറ്റു വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. കരിങ്കൽ ക്വാറിയിൽനിന്ന് മെറ്റലുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്.
ക്വാറി പ്രവർത്തിക്കുന്നതിനാൽ ഇതുവഴി നിരന്തരം ലോഡുമായി വാഹനങ്ങൾ പോകുന്നുണ്ട്. ഇതോടെ റോഡ് തകർന്ന് തരിപ്പണമായി. മഴക്കാലത്ത് ദുരിതം ഇരട്ടിയാണ്. കാൽനടയും ദുഷ്കരമായി. ഇതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് വഴിവെച്ചത്. ഒടുവിൽ പൊലീസ് എത്തി ചർച്ച നടത്തി. ഡിസംബർ 15നകം റോഡ് ടാറിങ് നടത്താമെന്ന് ക്വാറി ഉടമകൾ അറിയിച്ചതോടെയാണ് വാഹനങ്ങൾ പോകാൻ അനുവദിച്ചത്. ലൈസൻസോടെയാണ് ക്വാറിയുടെ പ്രവർത്തനമെങ്കിലും അനുവദിച്ചതിൽ കൂടുതൽ ഖനനം നടത്തുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.