ഗൃഹപ്രവേശനത്തിന് കൂറ്റൻ ചെസ് കളവും ടൂർണമെൻറും ഒരുക്കി ബാലകൃഷ്ണൻ
text_fieldsമഞ്ചേരി: ബാലകൃഷ്ണന് ചെസ്സാണ് എല്ലാം. അതുകൊണ്ടുതന്നെ സ്വന്തം വീടിെൻറ ഗൃഹപ്രവേശന ചടങ്ങ് വേറിട്ടതാക്കിയിരിക്കുകയാണ് ഈ അറുപതുകാരൻ. തൃക്കലങ്ങോട് വില്ലേജ് ഓഫിസിനു സമീപം നിർമിച്ച 'തിരുവോണം' വീട്ടിൽ ഗൃഹപ്രവേശന ചടങ്ങിന് മോടികൂട്ടാനായി മുറ്റത്ത് കൂറ്റൻ ചെസ് കളവും അതിനോടൊപ്പെം ടൂർണമെൻറും സംഘടിപ്പിച്ചാണ് ഇദ്ദേഹം ചെസിനോടുള്ള അഭിനിവേശം തെളിയിച്ചത്.
ചെസ് കളത്തിനൊപ്പം കളിമണ്ണിൽ തീർത്ത് ഒന്നര അടി ഉയരമുള്ള കരുക്കളും ഉണ്ട്. ലോക ചെസ് ഫെഡറേഷൻ റേറ്റിങ്ങുള്ള കളിക്കാരനാണ് ബാലകൃഷ്ണൻ. ആരോഗ്യ വകുപ്പ് ജീവനക്കാരിയായ ഭാര്യ ശോഭന കുമാരിയും ചെസ് പ്രേമിയാണ്.
സ്ഥാനത്തിനകത്തും പുറത്തും ഒട്ടേറെ ടൂർണമെൻറിൽ പങ്കെടുത്തും മത്സരങ്ങൾ നടത്തിയും ഇപ്പോഴും സജീവമാണ് ഇദ്ദേഹം. നിലമ്പൂരിലെ കളിമൺ ശിൽപി കുമാരനാണ് കരുക്കൾ നിർമിച്ചത്. ബോർഡും കരുക്കളും സ്ഥാപിക്കൽ ഇൻറർനാഷനൽ ചെസ് മാസ്റ്റർ രത്നാകരനും ചെസ് ടൂർണമെൻറിെൻറ ഉദ്ഘാടനം സി.ഐ.എസ് ചെയർമാൻ ശുഭാ രാകേഷും നിർവഹിച്ചു.
ജില്ല സ്േപാർട്സ് കൗൺസിൽ പ്രസിഡൻറ് എ. ശ്രീകുമാർ, സംസ്ഥാന ചെസ് അസോസിയേഷൻ പ്രസിഡൻറ് കെ. കുഞ്ഞിമൊയ്തീൻ, ചെസ് അസോസിയേഷൻ ജില്ല സെക്രട്ടറി ഹാഫിസ്, വൈസ് പ്രസിഡൻറ് ബിനേഷ് ശങ്കർ, ഫിഡെ ചീഫ് ആർബിറ്റർമാരായ ഷാജി ആലപ്പുഴ, ഡോ. ഗോവിന്ദൻകുട്ടി, ദേവാനന്ദ്, ടി.വി. രാമകൃഷ്ണൻ എന്നിവർക്ക് പുറമെ ജില്ലക്കകത്തും പുറത്തു നിന്നുമായി പ്രമുഖ കളിക്കാരും മത്സരാർഥികളും ചടങ്ങിൽ സംബന്ധിച്ചു.ടൂർണമെൻറിലെ വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.