തന്ത്രങ്ങളിൽ ബിനോ ജോർജ്, വിശ്വാസം കാത്ത് ജെസിൻ
text_fieldsമഞ്ചേരി: കണ്ണടച്ച് തുറക്കും മുമ്പ് കർണാടകയുടെ കഥ കഴിഞ്ഞു. എന്താണ് സംഭവിച്ചതെന്ന് റീപ്ലെ പോലും കാണാനാവാത്ത വിധമായിരുന്നു കേരളത്തിന്‍റെ മുന്നേറ്റം. സബ് ആയി ഇറങ്ങി ഹാട്രിക് അടക്കം അഞ്ച് ഗോൾ അടിച്ച് ടി.കെ. ജസിൻ ഇത്തവണയും കോച്ചിന്‍റെയും ആരാധകരുടെയും വിശ്വാസം കാത്തു.
എതിരാളികളെ പഠിച്ച് തന്ത്രങ്ങൾ മെനഞ്ഞ ബിനോ ജോർജിന്‍റെയും കൂടി വിജയമാണിത്. മത്സരത്തിനിറങ്ങി 15 മിനിറ്റിനിടെയായിരുന്നു ജെസിന്‍റെ ഹാട്രിക്. ര
ണ്ടാം പകുതിയിൽ രണ്ട് ഗോൾ കൂടി അടിച്ച് ഗോൾ നേട്ടം അഞ്ചാക്കി ഉയർത്തി. കളിയുടെ ഒഴുക്കിന് വിപരീതമായി കർണാടകയാണ് ആദ്യം മുന്നിലെത്തിയത്.
25ാം മിനിറ്റിൽ സുധീർ കൊട്ടിക്കേലയാണ് കർണാടക്കായി വല കുലുക്കിയത്. എന്നാൽ, ഗോൾ വഴങ്ങിയതോടെ ഉണർന്ന കേരളം ആദ്യപകുതിയിൽ തന്നെ മാറ്റം വരുത്തി. കിട്ടിയ ഒട്ടേറെ അവസരങ്ങൾ നഷ്ടമാക്കിയ വിഗ്നേഷിനെ പിൻവലിച്ച് ജെസിനെ ഇറക്കിയ കോച്ചിന്‍റെ തന്ത്രം വിജയിച്ചു. പിന്നീട് ജെസിന്‍റെ ഗോൾ ആറാട്ടായിരുന്നു. 35, 42, 45, 55, 74 മിനിറ്റുകളിലായിരുന്നു ജെസിന്‍റെ ഗോളുകൾ.
കോച്ച് ബിനോ ജോർജിന്‍റെ തന്ത്രവും തീരുമാനങ്ങളും കളിയിൽ നിർണായകമായി. ഗ്രൂപ് ഘട്ടത്തിലും സെമിയിലുമടക്കം എതിരാളികളെ വ്യക്തമായി പഠിച്ചാണ് തന്ത്രങ്ങൾ തയാറാക്കിയത്. ഓരോ മത്സരത്തിലും വ്യത്യസ്ത ഫോർമേഷനുകളും പരീക്ഷിച്ചു.
സെമിയിലും ഇതുകണ്ടു. മുൻ മത്സരത്തെ അപേക്ഷിച്ച് ഒരു മാറ്റവുമായാണ് ടീം ഇറങ്ങിയത്. വിഗ്നേഷിനെ ഏക സ്ട്രൈക്കറാക്കിയാണ് കേരളം കളത്തിലിറങ്ങിയത്.
രണ്ടാം പകുതിയിലും മാറ്റങ്ങൾ വരുത്തി കോച്ച് മത്സരം ടീമിന്‍റെ വരുതിയിലാക്കി. ഇനി ഫൈനലിൽ കേരളത്തിന്‍റെ എതിരാളികൾ ആരായാലും ഫൈനലിൽ തീ പാറുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.