കഥകൾ പറഞ്ഞും പാവനാടകം കളിച്ചും ചങ്ങാതിക്കൂട്ടം
text_fieldsപന്തലൂർ ജി.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ‘ചങ്ങാതിക്കൂട്ടം’ സഹവാസ ക്യാമ്പിൽ ബാലസാഹിത്യകാരൻ എം. കുഞ്ഞാപ്പ പരിശീലനം നൽകുന്നു
മഞ്ചേരി: കുട്ടികൾ സ്വയം നിർമിച്ച പാവകൾ കൊണ്ട് നാടകം കളിച്ചും കൂട്ടുചേർന്ന് കഥകൾ പറഞ്ഞും ചങ്ങാതിക്കൂട്ടം. കടമ്പോട് പന്തലൂർ ജി.എം.എൽ.പി സ്കൂളിൽ നടന്ന ചങ്ങാതിക്കൂട്ടം സഹവാസ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്തംഗം മുഹ്സിനത്ത് അബ്ബാസ് ഉദ്ഘാടനം ചെയ്തു.
കഥയെഴുത്ത് ശിൽപശാല, പാവനിർമാണം, പേപ്പർ ക്രാഫ്റ്റ്, നാടൻ കളികൾ തുടങ്ങിയ വിഷയങ്ങളിൽ എഴുത്തുകാരനും ചലച്ചി പ്രവർത്തകനുമായ എം. കുഞ്ഞാപ്പ, പാവനാടക കലാകാരൻ വി. ഇന്ദ്രദേവ്, ഇഖ്ബാൽ പെരിമ്പലം, ടി. രശ്മി എന്നിവർ പരിശീലനം നൽകി.
പ്രധാനാധ്യാപിക കെ.പി. മീര അധ്യക്ഷത വഹിച്ചു. ഇ. ലല്ലി, എൻ. റസിയ, പി. ഹിഷാമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾ നിർമിച്ച നൂറോളം പാവകളും കൗതുകവസ്തുക്കളും പ്രദർശിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.