പ്രതിപക്ഷനേതാവ് ബഹിഷ്കരണ വീരൻ -മുഖ്യമന്ത്രി
text_fieldsമഞ്ചേരി: സംസ്ഥാന സർക്കാർ നടത്തുന്ന മുഴുവൻ പരിപാടികളും ബഹിഷ്കരിക്കുന്ന ബഹിഷ്കരണ വീരനാണ് പ്രതിപക്ഷ നേതാവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മഞ്ചേരി മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം ബഹിഷ്കരിക്കുന്നത് എന്തിനാണെന്ന് അറിയില്ല. പ്രതിപക്ഷ നേതാവ് എല്ലാ കാര്യങ്ങളെയും എതിർക്കുന്നു. അദ്ദേഹം പ്രത്യേക മാനസികാവസ്ഥയിലാണ്. നവകേരള സദസ്സിലേക്ക് ജനങ്ങൾ വലിയ തോതിലാണ് എത്തുന്നത്.
ഇത് കണ്ടാൽ ചിലർക്ക് വല്ലാത്ത വിഷമം തോന്നുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ് നേതാക്കളെ കരുതൽ തടങ്കലിലാക്കിയെന്നാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. അങ്ങനെ തടഞ്ഞുവെക്കേണ്ട കാര്യമില്ല. യു.ഡി.എഫ് നേതാക്കളുടെ കുടുംബാംഗങ്ങൾ വരെ ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘാടകസമിതി ചെയർമാൻ ടി.കെ. ഹംസ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ, പി. പ്രസാദ് എന്നിവർ സംസാരിച്ചു.
മന്ത്രിമാരായ അഡ്വ. പി.എ. മുഹമ്മദ് റിയാസ്, അഡ്വ. കെ. രാജൻ, പ്രഫ. ഡോ. ആർ. ബിന്ദു, എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, പി. രാജീവ്, അഹമ്മദ് ദേവർകോവിൽ, എം.ബി. രാജേഷ്, ആൻറണി രാജു, വി. അബ്ദുറഹിമാൻ, കെ. രാധാകൃഷ്ണൻ, കെ.എൻ. ബാലഗോപാൽ, വീണാ ജോർജ്, സജി ചെറിയാൻ, ജി.ആർ. അനിൽ, ജെ. ചിഞ്ചുറാണി, വി. ശിവൻകുട്ടി എന്നിവർ സന്നിഹിതരായിരുന്നു. നവകേരള സദസ്സ് മഞ്ചേരി മണ്ഡലം നോഡൽ ഓഫിസർ മുഹമ്മദ് മുനീർ വടക്കുംപാടം സ്വാഗതവും കൺവീനർ എച്ച്. സിമി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.