മഞ്ചേരി, പാരിപ്പള്ളി നഴ്സിങ് കോളജുകളിൽ ക്ലാസുകൾ ഈ വർഷം മുതൽ
text_fieldsമഞ്ചേരി: മഞ്ചേരി, കൊല്ലം പാരിപ്പള്ളി നഴ്സിങ് കോളജുകളില്‍ ഈ അധ്യയനവര്‍ഷം മുതൽ ക്ലാസുകൾ ആരംഭിക്കും. ഇതിെൻറ ഭാഗമായി സൗകര്യങ്ങൾ വിലയിരുത്താൻ സ്പെഷൽ ഓഫിസറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം മഞ്ചേരിയിലും പാരിപ്പള്ളിയിലും സന്ദർശനം നടത്തി. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഘം മഞ്ചേരിയിലെത്തിയത്.മഞ്ചേരി മെഡിക്കല്‍ കോളജിനൊപ്പം നഴ്സിങ് കോളജും സ്ഥാപിക്കുമെന്ന് 2020ലെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
രണ്ടു കോളജുകളിലായി 120 പേര്‍ക്കാണ് പ്രവേശനം നല്‍കുക. ആദ്യവര്‍ഷം രണ്ടിടങ്ങളിലും താല്‍ക്കാലിക കെട്ടിടത്തില്‍ ക്ലാസുകൾ ആരംഭിക്കാനാണ് ശ്രമം. മൂന്ന് വര്‍ഷത്തിനുള്ളില്‍ ആധുനിക സൗകര്യത്തോടെ കെട്ടിട സമുച്ചയങ്ങള്‍ സജ്ജമാക്കും. ഇതിനായി മൂേന്നക്കര്‍ സ്ഥലം ഏറ്റെടുക്കും.പ്രിന്‍സിപ്പല്‍, പ്രഫസര്‍, അഞ്ച് അസോസിയേറ്റ് പ്രഫസര്‍ ഉള്‍പ്പെടെ ജീവനക്കാരുടെ തസ്തികകൾ സൃഷ്ടിക്കും. താമസത്തിന് കോളജിന് പുറത്ത് സൗകര്യം കണ്ടെത്തും.
ഒക്ടോബറില്‍ ക്ലാസുകള്‍ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സ്പെഷൽ ഓഫിസർ ഡോ. സലീന ഷാ പറഞ്ഞു. പരിശോധന റിപ്പോര്‍ട്ട് അടുത്തദിവസം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ മുഖാന്തരം സർക്കാറിന് കൈമാറും. ക്ലാസുകൾ ആരംഭിക്കാൻ കേന്ദ്ര, സംസ്ഥാന, ആരോഗ്യ സര്‍വകലാശാലകളുടെ അംഗീകാരം നേടാനുള്ള നടപടി ആരംഭിച്ചു. ജോയൻറ് ഡയറക്ടര്‍ ഓഫ് നഴ്സിങ് ഡോ. ആര്. ബിന്‍സി, ഡി.എം.ഇ പ്ലാനിങ് ഓഫിസര്‍ കുഞ്ഞിമുഹമ്മദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. സന്ദർശനശേഷം മെഡിക്കൽ േകാളജ് പ്രിന്‍സിപ്പല്‍ ഡോ. സിറിയക് ജോബ്, സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാര്‍ എന്നിവരുമായി ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.