സംസ്ഥാന സർക്കാറിനെ മറിച്ചിടാൻ ഗവർണറെ ഉപയോഗിക്കുന്നു -പന്ന്യൻ രവീന്ദ്രൻ
text_fieldsമഞ്ചേരി: സംസ്ഥാന സർക്കാറിനെ മറിച്ചിടാൻ ഗവർണറെ ഉപയോഗിക്കുന്നെന്ന് സി.പി.ഐ കേന്ദ്ര കണ്ട്രോള് കമീഷന് ചെയര്മാന് പന്ന്യന്‍ രവീന്ദ്രന്. സി.പി.ഐ ജില്ല സമ്മേളനത്തോടനുബന്ധിച്ച് കച്ചേരിപ്പടിയിൽ നടന്ന പൊതുസമ്മേളനവും സാംസ്കാരിക സദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും യു.ഡി.എഫും ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോൾ ഗവർണറെയാണ് ഉപയോഗിക്കുന്നത്. ഗവർണർ കസേരയുടെ മാന്യത അദ്ദേഹം മനസ്സിലാക്കണം. ജനങ്ങൾ തെരഞ്ഞെടുത്ത ഗവൺമെന്റിനെക്കാൾ മേലേയാണോ ഗവർണർ പദവി. ഗവർണർ നിയമം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാറിനെ ജനങ്ങൾ വെറുക്കുന്നു. കേരളത്തിൽ ഇനി ഭരണം ലഭിക്കുമെന്ന് ലീഗും കോൺഗ്രസും വിചാരിേക്കണ്ടെന്നും പന്ന്യൻ പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ്, വയലാര്‍ ശരത്ചന്ദ്ര വര്‍മ, തുളസീദാസ് മേനോന്, ഇരുമ്പന്‍ സൈതലവി, അജിത്ത് കോളാടി, കെ. പ്രഭാകരന്, എം.എ. അജയകുമാര്‍, എം.എ. റസാഖ്, കെ. ബാബുരാജ്, പി. മൈമൂന, പി. സുബ്രഹ്മണ്യന്, അഡ്വ. കെ.പി. ഷാജു എന്നിവർ സസാരിച്ചു. പൊതുസമ്മേളനത്തിനുശേഷം കനൽ തിരുവാലിയുടെ നാടന്‍പാട്ടും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.