പി.വി. അൻവറിനെതിരായ ക്രഷര്‍ തട്ടിപ്പ് കേസ്; ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതി തള്ളി, കേസ് ഡയറി 16ന് ഹാജരാക്കാന്‍ ഉത്തരവ്
text_fieldsമഞ്ചേരി: കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എന്‍ജിനീയറുടെ 50 ലക്ഷം രൂപ പി.വി. അൻവർ എം.എൽ.എ തട്ടിയെടുത്തെന്ന കേസില്‍ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. വ്യാഴാഴ്ച കേസ് ഡയറി ഹാജരാക്കാനും സി.ജെ.എം എസ്. രശ്മി ഉത്തരവിട്ടു.
കേസന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാക്കിയ സി.ജെ.എം എല്ലാ രണ്ടാഴ്ച കൂടുേമ്പാഴും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നില്ല.
തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി കര്‍ശന നിർദേശം നല്‍കിയതിനെ തുടര്‍ന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കൂടുതല്‍ സാവകാശം തേടുകയായിരുന്നു. കര്‍ണാടക ബല്‍ത്തങ്ങാടിയിലെ ക്രഷറിെൻറ മുന്‍ ഉടമസ്ഥന് കാസർകോട് സ്വദേശി ക്വാറൻറീനിലായതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി പി. വിക്രമൻ റിപ്പോര്‍ട്ട് സമർപ്പിച്ചത്. ഇതോടെയാണ് വ്യാഴാഴ്ച കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.