Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightഡോക്ടർമാരെ താലൂക്ക്...

ഡോക്ടർമാരെ താലൂക്ക് ആശുപത്രികളിലേക്ക് മാറ്റിയ സംഭവം; മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രതിഷേധ പരമ്പര

text_fields
bookmark_border
മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് 12 ഡോ​ക്ട​ർ​മാ​രെ സ്ഥ​ലം മാ​റ്റി​യ​തി​നെതിരെ യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ  പ്ര​തി​ഷേ​ധി​ക്കു​ന്നു
cancel
camera_alt

മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് 12 ഡോ​ക്ട​ർ​മാ​രെ സ്ഥ​ലം മാ​റ്റി​യ​തി​നെതിരെ യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ

പ്ര​തി​ഷേ​ധി​ക്കു​ന്നു

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡി.​എ​ച്ച്.​എ​സിനു കീ​ഴി​ൽ ജോ​ലി ചെ​യ്യു​ന്ന 12 ഡോ​ക്ട​ർ​മാ​രെ വി​വി​ധ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ച്ച സ​മ​ര പ​ര​മ്പ​ര വൈ​കുന്നേരം വ​രെ നീ​ണ്ടു. വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളു​ം ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​ക​ളും പ​ങ്കാ​ളി​ക​ളാ​യി.

കേ​ര​ള ഗ​വ. മെ​ഡി​ക്ക​ൽ ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്റെ (കെ.​ജി.​എം.​ഒ.​എ) നേ​തൃ​ത്വ​ത്തി​ൽ പ​ണി​മു​ട​ക്കോ​ടെ​യാ​യി​രു​ന്നു സ​മ​ര​ത്തി​ന്റെ തു​ട​ക്കം. പി​ന്നീ​ട് രാ​വി​ലെ 10.30ന് ​മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി സൂ​പ്ര​ണ്ടി​നെ ക​ണ്ടു. വൈ​കീ​ട്ട് ചെ​യ​ർ​പേ​ഴ്സ​ൻ വി.​എം. സു​ബൈ​ദ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രും സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ച്ചു.

കൂ​ട്ട അ​വ​ധി​യെ​ടു​ത്ത് ഡോ​ക്ട​ർ​മാ​ർ

സ​ഹ​പ്ര​വ​ർ​ത്ത​ക​രെ കൊ​ണ്ടോ​ട്ടി, മ​ല​പ്പു​റം, അ​രീ​ക്കോ​ട്, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി​യ ന​ട​പ​ടി​ക്കെ​തി​രെ കൂ​ട്ട അ​വ​ധി​യെ​ടു​ത്താ​ണ് ഡോ​ക്ട​ർ​മാ​ർ പ്ര​തി​ഷേ​ധി​ച്ച​ത്. ഒ.​പി, ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ്സ​പ്പെ​ട്ടു.

ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ കെ.​ജി.​എം.​ഒ.​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് ഡോ. ​എം. മു​ര​ളീ​ധ​ര​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്റ് ഡോ. ​ജ​യ​നാ​രാ​യ​ണ​ൻ, ജി​ല്ല സെ​ക്ര​ട്ട​റി ഡോ. ​ആ​സിം അ​ഹ്ദി​ർ, ക​ൺ​വീ​ന​ർ ഡോ. ​പി. ഷ​ഫീ​ദ്, ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി ഡോ. ​രാ​ജേ​ഷ്, ഹൗ​സ് സ​ർ​ജ​ൻ​സ് പ്ര​തി​നി​ധി ഡോ. ​അ​ഭി​ഷേ​ക് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ജ​ന​റ​ൽ ആ​ശു​പ​ത്രി ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ.​ജി.​എം.​സി.​ടി.​എ) പ്ര​സി​ഡ​ന്റ് ഡോ. ​കെ.​കെ. ഉ​ഷ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​സി.​എം. സു​ജി​ന എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

‘ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണം’

ഡോ​ക്ട​ർ​മാ​രെ സ്ഥ​ലംമാ​റ്റി​യ ഉ​ത്ത​ര​വ് അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മ​ഞ്ചേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സൂ​പ്ര​ണ്ടി​ന് നി​വേ​ദ​നം ന​ൽ​കി. സ​മ​ര​വു​മാ​യി എ​ത്തി​യ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​ദ​സ്സ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് രേ​ഖാ മൂ​ലം സൂ​പ്ര​ണ്ടി​നെ അ​റി​യി​ച്ചു.

യു.​ഡി.​എ​ഫ് മാ​ർ​ച്ച് ഇ​ന്ന്

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് ഡോ​ക്ട​ർ​മാ​രെ സ്ഥ​ലം​മാ​റ്റി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു.​ഡി.​എ​ഫ് മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ ക​മ്മി​റ്റി ബു​ധ​നാ​ഴ്ച മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ജ​ന​കീ​യ മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ചെ​യ​ർ​മാ​ർ റ​ഷീ​ദ് പ​റ​മ്പ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ കെ.​കെ.​ബി. മു​ഹ​മ്മ​ദ​ലി, വി.​പി. ഫി​റോ​സ്, ഹു​സൈ​ൻ വ​ല്ലാ​ഞ്ചി​റ, സ​ക്കീ​ർ വ​ല്ലാ​ഞ്ചി​റ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ്ര​തി​ഷേ​ധ​വു​മാ​യി കൗ​ൺ​സി​ല​ർ​മാ​ർ

യു.​ഡി.​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷീ​ന ലാ​ലി​നെ ഉ​പ​രോ​ധി​ച്ചു. ഓ​ഫി​സി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ച കൗ​ൺ​സി​ല​ർ​മാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​തി​ഷേ​ധ സം​ഗ​മ​വും പ്ര​ക​ട​ന​വും ന​ട​ത്തി. ചെ​യ​ർ​പേ​ഴ്സ​ൻ വി.​എം. സു​ബൈ​ദ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി. ഫി​റോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ്ര​മേ​യം

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ 12 ഡോ​ക്ട​ർ​മാ​രെ മ​റ്റു താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പു​ന​ർ​വി​ന്യ​സി​ച്ച ന​ട​പ​ടി​ക്കെ​തി​രെ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ്ര​മേ​യം. ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ പി. ​അ​ബ്ദു​റ​ഹീ​മാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. കൗ​ൺ​സി​ല​ർ അ​ഡ്വ. ബീ​നാ ജോ​സ​ഫ് പി​ന്താ​ങ്ങി. ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestsmanjerimedicalcollege
News Summary - Doctors were transferred to taluk hospitals; Series of protests at Medical College Hospital
Next Story