Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightManjerichevron_rightഗ​വ. മെ​ഡി​ക്ക​ൽ...

ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്; രാ​ത്രി​കാ​ല പോ​സ്റ്റു​മോ​ർ​ട്ട​ത്തി​​നെ​തി​രെ ഡോ​ക്ട​ർ​മാ​രു​ടെ പ​രാ​തി

text_fields
bookmark_border
manjeri medical college
cancel

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ രാ​ത്രി​കാ​ല പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തു​ന്ന​തി​നെ​തി​രെ ഡോ​ക്ട​ർ​മാ​രു​ടെ പ​രാ​തി. രാ​ത്രി ജോ​ലി എ​ടു​ക്കു​ന്ന​തി​നെ​തി​രെ ഡോ​ക്ട​ർ​മാ​ർ ത​ന്നെ രം​ഗ​ത്തെ​ത്തി. ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ലെ ര​ണ്ട് ഡോ​ക്ട​ർ​മാ​ർ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് പ​രാ​തി ന​ൽ​കി. ത​സ്തി​ക​ക​ൾ നി​ർ​ണ​യി​ക്കാ​തെ രാ​ത്രി​കാ​ല പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തേ​ണ്ടി​വ​രു​ന്ന​ത് അ​ധി​ക​ജോ​ലി​ക്ക് ഇ​ട​യാ​ക്കു​ക​യാ​ണെ​ന്നും ഇ​ത് മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി രാ​ത്രി​കാ​ല പോ​സ്റ്റു​മോ​ർ​ട്ടം തു​ട​ങ്ങി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്ന ഖ്യാ​തി മ​ഞ്ചേ​രി​ക്ക് ല​ഭി​ച്ചെ​ങ്കി​ലും ഇ​ത് തു​ട​ർ​ന്നു കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​താ​യി​രു​ന്നു നേ​ര​ത്തെ രാ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ത​ട​സ്സ​മാ​യി​രു​ന്ന​ത്.

രാ​ത്രി പോ​സ്റ്റു​മോ​ർ​ട്ടം നി​യ​മ​പ്ര​ശ്നം ഉ​ണ്ടാ​ക്കു​ന്ന​താ​യും ഡോ​ക്ട​ർ​മാ​ർ മ​ന്ത്രി​യെ അ​റി​യി​ച്ചു. നി​ല​വി​ലെ ഡോ​ക്ട​ർ​മാ​രു​ടെ ത​സ്തി​ക അ​നു​സ​രി​ച്ച് നാ​ല് ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ മൂ​ന്ന് മ​ണി​ക്കൂ​ർ ഡ്യൂ​ട്ടി​യാ​ണ് അ​ധി​കം വ​രു​ന്ന​ത്. എ​ന്നാ​ൽ ഫോ​റ​ൻ​സി​ക് വി​ഭാ​ഗം മേ​ധാ​വി ഇ​തി​നെ എ​തി​ർ​ത്തു. അ​മി​ത​ജോ​ലി ഭാ​രം ഉ​ണ്ടാ​ക്കു​ന്നെ​ന്ന പ​രാ​തി ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ല​ഭി​ച്ച പ​രാ​തി മ​ന്ത്രി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​കെ. അ​നി​ൽ രാ​ജി​ന് കൈ​മാ​റി. വി​ഷ​യം അ​ന്വേ​ഷി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ത്യേ​ക ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി. മൂ​ന്ന് മാ​സം മു​മ്പാ​ണ് മ​ഞ്ചേ​രി​യി​ൽ രാ​ത്രി​കാ​ല പോ​സ്റ്റു​മോ​ർ​ട്ടം ആ​രം​ഭി​ച്ച​ത്. അ​തേ​സ​മ​യം, ഡോ​ക്ട​ർ​മാ​രു​ടെ ന​ട​പ​ടി​ക്കെ​തി​രെ നി​ര​വ​ധി സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

രാ​ത്രി​കാ​ല പോ​സ്റ്റു​മോ​ർ​ട്ടം നി​ർ​ത്ത​ലാ​ക്ക​രു​ത് -മു​സ്‍ലിം ലീ​ഗ്

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ രാ​ത്രി​കാ​ല പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നെ​തി​രെ ഡോ​ക്ട​ർ​മാ​ർ ന​ൽ​കി​യ പ​രാ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​ശു​പ​ത്രി​യി​ൽ കൂ​ടു​ത​ൽ ത​സ്തി​ക​ൾ സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്നും മു​നി​സി​പ്പ​ൽ മു​സ്‍ലിം ലീ​ഗ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ത്രി​കാ​ല പോ​സ്റ്റു​മോ​ർ​ട്ടം നി​ർ​ത്ത​ലാ​ക്ക​രു​ത്. രാ​ത്രി എ​ട്ടു​വ​രെ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ക്കു​ന്ന​ത് അ​പ​ക​ട മ​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ൽ ബ​ന്ധു​ക്ക​ൾ​ക്ക് ആ​ശ്വാ​സ​മാ​ണ്. ഡോ​ക്ട​ർ​മാ​ർ​ക്ക് മൂ​ന്ന് മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ് അ​ധി​ക ഡ്യൂ​ട്ടി വ​രു​ന്ന​ത്. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഡോ​ക്ട​ർ​മാ​ർ ത​ന്നെ തു​ര​ങ്കം വെ​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും നി​ല​വി​ലെ രീ​തി തു​ട​ര​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

മു​നി​സി​പ്പ​ൽ മു​സ്‍ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് ക​ബീ​ർ നെ​ല്ലി​ക്കു​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ.​ബി. മു​ഹ​മ്മ​ദാ​ലി, ട്ര​ഷ​റ​ർ സ​ക്കീ​ർ വ​ല്ലാ​ഞ്ചി​റ, ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി. ഉ​മ്മ​ർ, എം.​എം. സൈ​ത​ല​വി, സ​ലീം മ​ണ്ണി​ശ്ശേ​രി, ഹു​സൈ​ൻ പു​ല്ല​ഞ്ചേ​രി, അ​ഡ്വ. യു.​എ. അ​മീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കൂ​ടു​ത​ൽ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്ക​ണം -യൂ​ത്ത് ലീ​ഗ്

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​ല ഡോ​ക്ട​ർ​മാ​ർ പ​രാ​തി ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ പോ​സ്റ്റു​മോ​ർ​ട്ടം തു​ട​രാ​ൻ ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ൽ കൂ​ടു​ത​ൽ ത​സ്തി​ക സൃ​ഷ്ടി​ക്ക​ണ​മെ​ന്ന് മു​നി​സി​പ്പ​ൽ യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് നി​വേ​ദ​നം ന​ൽ​കി. രാ​ത്രി​കാ​ല പോ​സ്റ്റു​മോ​ട്ടം ഒ​ട്ടേ​റെ ആ​ളു​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്നു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നാ​യി എം.​എ​ൽ.​എ ഫ​ണ്ടി​ൽ നി​ന്നും 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. രാ​ത്രി എ​ട്ട് വ​രെ​യു​ള്ള പോ​സസ്റ്റുമോ​ർ​ട്ടം മു​ട​ങ്ങാ​തി​രി​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് യാ​ഷി​ക് മേ​ച്ചേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​വ കൊ​ട​ക്കാ​ട​ൻ, ട്ര​ഷ​റ​ർ ഹ​നീ​ഫ താ​ണി​പ്പാ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ത​ട​സ്സം നി​ൽ​ക്ക​രു​ത് -സി.​പി.​എം

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ രാ​ത്രി​കാ​ല പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ത​ട​സ്സം വ​രു​ന്ന രീ​തി​യി​ൽ ചി​ല മേ​ഖ​ല​ക​ളി​ൽ നി​ന്നു​മു​ള്ള ഇ​ട​പെ​ട​ലു​ക​ൾ ജ​ന​ദ്രോ​ഹ​പ​ര​മാ​കു​മെ​ന്നും ഇ​ത്ത​രം നീ​ക്ക​ത്തി​ൽനി​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ പി​ൻ​മാ​റ​ണ​മെ​ന്നും സി.​പി.​എം ഏ​രി​യ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സ​മൂ​ഹ​ത്തി​നാ​കെ ഗു​ണ​ക​ര​മാ​കു​ന്ന​തും ജ​ന​ങ്ങ​ൾ നി​ല​വി​ൽ അ​നു​ഭ​വി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ സം​വി​ധാ​ന​ത്തെ ചെ​റി​യ ചി​ല പ്ര​യാ​സ​ങ്ങ​ളു​ടെ പേ​രി​ൽ ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​കു​ന്ന​ത് ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ഏ​രി​യ സെ​ക്ര​ട്ട​റി അ​ഡ്വ. കെ. ​ഫി​റോ​സ് ബാ​ബു പ​റ​ഞ്ഞു.

പ​രാ​തി ന​ൽ​കി

മ​ഞ്ചേ​രി: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ രാ​ത്രി​കാ​ല പോ​സ്റ്റു​മോ​ർ​ട്ടം നി​ർ​ത്തി​വെ​ക്കു​ന്ന​തി​നെ​തി​രെ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ യൂ​നി​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​ന് പ​രാ​തി ന​ൽ​കി. വ​ള​രെ​യ​ധി​കം ആ​ളു​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രാ​ത്രി​കാ​ല പോ​സ്റ്റു​മോ​ർ​ട്ടം ചി​ല ആ​ളു​ക​ളു​ടെ സ്വാ​ർ​ഥ​മാ​യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി നി​ർ​ത്തി​വെ​ക്ക​രു​തെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു . വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​ക്കു​വേ​ണ്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​ൻ, ട്ര​ഷ​റ​ർ സ​ലിം അ​ൽ​താ​ഫ്, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ സ​ഹീ​ർ കോ​ർ​മ​ത്ത്, എ.​എം മു​ഹ​മ്മ​ദാ​ലി, കെ.​ടി ക​മ​റു​ദ്ദീ​ൻ, അ​ബ്ദു​ൽ റ​സാ​ഖ്, ഷ​രീ​ഫ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Government Medical College ManjeriNight post-mortem
News Summary - Government Medical College Manjeri
Next Story